»   » പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്; ജയസൂര്യയെ നായകനാക്കുന്ന പുതിയ ചിത്രം, വിശേഷങ്ങള്‍ ഇവിടെ വരെ!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്; ജയസൂര്യയെ നായകനാക്കുന്ന പുതിയ ചിത്രം, വിശേഷങ്ങള്‍ ഇവിടെ വരെ!

By: സാൻവിയ
Subscribe to Filmibeat Malayalam

2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ചിത്രം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. രഞ്ജിത്ത് ശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേഷന്‍ പുറത്ത് വിട്ടത്.

ranjithsankar

സുസു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും സംവിധായകന്‍ രഞ്ജിത്ത് നേരത്തെ അറിയിച്ചിരുന്നു.

ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ശ്രദ്ധ ആകര്‍ഷിച്ച ഈ കഥാപാത്രത്തിന്റെ രണ്ടാം വരവിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

English summary
Punyalan Private Limited: Here Is How Ranjith Sankar Landed On The Story Of The Movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos