»   » ഒടുവില്‍ മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സും വന്നു! ഇതാണ് ശരിക്കും സൂപ്പര്‍ ഹിറ്റ്!!

ഒടുവില്‍ മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സും വന്നു! ഇതാണ് ശരിക്കും സൂപ്പര്‍ ഹിറ്റ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം സിനിമയില്‍ നിന്നും പുറത്തിറങ്ങിയ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി എന്ന് തുടങ്ങുന്ന പാട്ട് മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യ മുഴുവനും വൈറലായി മാറിയിരുന്നു. അതിനിടെ പാട്ടിന്റെ വരികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നവര്‍ക്ക് ഒരു സുവാര്‍ണാവസരവും മോഹന്‍ലാല്‍ ഒരുക്കിയിരുന്നു.

പ്രഭാസിനെ രാജമൗലി കൈവിട്ടു! അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍!

എല്ലാവരും ഡാന്‍സ് കളിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സിനിമയിലെ നായകനായ മോഹന്‍ലാല്‍ മാത്രം ഡാന്‍സ് കളിച്ചില്ലായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലും ജിമിക്കി കമ്മല്‍ കളിച്ച് വീഡിയോ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ മോഹന്‍ലാല്‍ തന്നെയായിരുന്നു വീഡിയോ പുറത്ത് വിട്ടത്.

ജിമ്മിക്കി കമ്മല്‍ ഡാന്‍സ്

സിനിമ പുറത്തിറങ്ങിയിട്ട് ഒരുപാട് നാളുകളായെങ്കിലും ജിമ്മിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം ഇനിയും അവസാനിച്ചിട്ടില്ല. ഇന്നും നാല് ആളുകള്‍ കൂടുന്നിടത്ത് ജിമിക്കി കമ്മല്‍ ഡാന്‍സില്ലാതെ മറ്റൊരു പാട്ടുണ്ടാവില്ല.

മോഹന്‍ലാലിന്റെ ഊഴം


എല്ലാവരും കളിച്ച് തീര്‍ന്നതിന് ശേഷമാണ് ലാലേട്ടന്റെ വക ജിമ്മിക്കി കമ്മല്‍ ഡാന്‍സ് വന്നിരിക്കുന്നത്. പാട്ടില്‍ അഭിനയിച്ച അപ്പാനി രവിയ്ക്കും അരുണ്‍ കുര്യനുമൊപ്പം സിനിമയിലെ പാട്ടിന്റെ രംഗത്ത് എല്ലാവരുടെയും കൂടെയായിരുന്നു മോഹന്‍ലാലിന്റെയും ജിമിക്കി കമ്മല്‍ ഡാന്‍സ് വന്നത്.

48 ലക്ഷവും കടന്ന് ലാലേട്ടന്‍റെ ജിമിക്കികമ്മല്‍, മരണമാസ് ഹിറ്റ് | Filmibeat Malayalam

ഇതാണ് ഡാന്‍സ്


ഡാന്‍സ് കളിക്കാന്‍ മോഹന്‍ലാലിനെ കഴിഞ്ഞിട്ടെ ആളുകളുള്ളു. അത്രയും മനോഹരമായിട്ടാണ് മോഹന്‍ലാലും ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെച്ചിരിക്കുന്നത്.

ആര്‍ക്കും വേണ്ട

പാട്ടില്‍ യഥാര്‍ത്ഥത്തില്‍ അഭിനയിച്ചവരെക്കാളും പിന്തുണ കിട്ടിയത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അധ്യാപികയായ ഷെറില്‍ കടവനും സംഘവും അവതരിപ്പിച്ച ജിമ്മിക്കി കമ്മല്‍ ഡാന്‍സായിരുന്നു. അതിന്റെ പരാതിയും അപ്പാനി രവി വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പാട്ടൊരുക്കിയത് ഇവര്‍


അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

റെക്കോര്‍ഡുകള്‍

നിലവില്‍ ഈ വര്‍ഷം ഇന്ത്യയില്‍ മികച്ച് നില്‍ക്കുന്ന പത്ത് പാട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ജിമ്മിക്കി കമ്മലിന്റെ സ്ഥാനം. വേള്‍ഡ് ഓഫ് മ്യൂസിക് അവാര്‍ഡ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പാട്ടിന്‍െ ചരിത്ര നേട്ടത്തെ കുറിച്ച് പറയുന്നത്.

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യത്തെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയെക്കാള്‍ ഹിറ്റായി മാറിയത് ചിത്രത്തിലെ ഈ പാട്ട് തന്നെയായിരുന്നു.

English summary
Here is Mohanlal version of Jimmikki Kammal dance!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam