»   » ഒടിയന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യവും വെല്ലുവിളിയും എന്താണെന്നറിയാമോ ??

ഒടിയന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യവും വെല്ലുവിളിയും എന്താണെന്നറിയാമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയനെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാക്ഷയായിരുന്നു. പൊതുവെ പുതമുഖ സംവിധായകരോട് അത്ര താല്‍പര്യം കാണിക്കാത്ത സൂപ്പര്‍ സ്റ്റാര്‍ ഈ ചിത്രത്തിന് ഡേറ്റു കൊടുത്തതോടെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ ഫേസ്ബുക്കിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

രണ്ടാമൂഴത്തിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ ഒടിയന് വേണ്ടത്ര പ്രാധാന്യം കിട്ടിയോ എന്നു പോലും പ്രേക്ഷകര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കണ്ണുകളും ഒടിയനിലേക്കാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ബുധനാഴ്ചയാണ് നടത്തിയത്. മോഹന്‍ലാലിന്റെയും പ്രണവിന്റേയും ചിത്രങ്ങളുടെ പൂജ ഒരേ വേദിയില്‍ വെച്ച് നടത്തുകയായിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുള്ള മണിക്കൂറുകളായിരുന്നു കഴിഞ്ഞു പോയത്.

ഒടിയന്‍ ഒരുങ്ങുന്നു

40 കോടി മുതല്‍ മുടക്കില്‍ ത്രീ ഡി രൂപത്തിലാണ് ഒടിയന്‍ ഒരുങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒരു പുതുമുഖ സംവിധായകനില്‍ മോഹന്‍ലാല്‍ ഇത്രത്തോളം പ്രതീക്ഷ അര്‍പ്പിക്കണമെങ്കില്‍ അണിയറയില്‍ ഒരുങ്ങുന്നത് അത്രയ്ക്കും മികച്ച ചിത്രമായിരിക്കുമെന്നാണ് ലാല്‍ ആരാധകര്‍ പറയുന്നത്.

അവിശ്വസനീയമായ ഒടിവിദ്യയെക്കുറിച്ച്

20 നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശക്തമായ മാന്ത്രികവിദ്യ

എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

രൂപം മാറാന്‍ കഴിയുമെന്ന വിശ്വാസം

ഒടിവിദ്യ അറിയാവുന്ന ഒരാള്‍ക്ക് രൂപം മാറാനും കഴിയുമെന്നും വിശ്വാസമുണ്ട്. പോത്തായോ കല്ലായോ നരിയായോ മാറാന്‍ സാധിക്കുന്ന അവര്‍ക്ക് എതിരാളിയെ നിഷ്പ്രയാസം കീഴ്‌പ്പെടുത്താന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

രണ്ടാമൂഴത്തിനും മുന്‍പ്

രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകമായി ഒടിയനും ഉണ്ടാവും. അവിശ്വസനീയമായ മിത്തിനെ എങ്ങനെ സിനിമയില്‍ അവതരിപ്പിക്കുമെന്നറിയാനായാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഒടിയന്‍ മാണിക്കനായി മോഹന്‍ലാല്‍

ഒടിവിദ്യ അറിയാവുന്ന ഒടിയന്‍ മാണിക്കനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ക്ലീന്‍ ഷേവ് ചെയ്ത് ശരീര ഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.

English summary
Here is the challenges and secret of odiyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam