»   » ദുല്‍ഖറുണ്ട്, മഞ്ജുവുണ്ട്, ഫഹദുണ്ട്, നാഫ അവാര്‍ഡ് സ്വന്തമാക്കിയവര്‍ ആരൊക്കെയാ? കാണൂ!

ദുല്‍ഖറുണ്ട്, മഞ്ജുവുണ്ട്, ഫഹദുണ്ട്, നാഫ അവാര്‍ഡ് സ്വന്തമാക്കിയവര്‍ ആരൊക്കെയാ? കാണൂ!

Written By:
Subscribe to Filmibeat Malayalam

2018 ലെ നോര്‍ത്ത് അമേരിക്കന്‍ ഫലിം അവാര്‍ഡ്(നാഫാ) കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍...ലിസറ്റ് നീളുകയാണ്. ഇത്തവണത്തെ നാഫ പുരസ്‌കാര ജേതാക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരുമൊക്കെ കഴിഞ്ഞ തവണത്തെ നാഫാ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത്തവണ ഇവരോടൊപ്പം ചേരാനായി നിരവധി പേരാണുള്ളത്. നാഫ അവാര്‍ഡ് ജേതാക്കളെക്കുറിച്ച് താഴെ വിവരിക്കുന്നു.

മികച്ച നടനായി(ക്രിട്ടിക്‌സ്) ഫഹദ് ഫാസില്‍

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദായി ഫഹദ് ഫാസില്‍ ശരിക്കും ജീവിക്കുകയായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിലൂടെ ഫഹദിനെത്തേടി നാഫായുടെ പുരസ്‌കാരവും എത്തിയിരിക്കുകയാണ്. ഇതേ സിനിമയിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച സ്വഭാവ നടനായും തിരഞ്ഞെടുത്തിട്ടുണ്ട്.

മികച്ച നടി(പോപ്പുലര്‍) മഞ്ജു വാര്യര്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായാണ് മഞ്ജു വാര്യര്‍ 2017 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഉദാഹരണം സുജാത, കെയര്‍ ഓഫ് സൈറാബാനു, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് താരത്തിന് നാഫയുടെ പുരസ്‌കാരം ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന് ലഭിച്ചത്

മോളിവുഡിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും ഇത്തവണ പുരസ്‌കാരമുണ്ട്. സോളോ, പറവ ഈ ചിത്രങ്ങളിലെ അഭിനയമികവിലൂടെയാണ് താരത്തിന് മികച്ച നടനുള്ള(പോപ്പുലര്‍) അവാര്‍ഡ് ലഭിച്ചത്.

പാര്‍വ്വതിയും ലിസ്റ്റിലുണ്ട്

ടേക്ക് ഓഫിലെ പാര്‍വ്വതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിക്കുള്ള അനാതാരാഷ്ട്ര പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള(ക്രിട്ടിക്‌സ്) പുരസ്‌കരാമാണ് നാഫയും നല്‍കിയിട്ടുള്ളത്.

മികച്ച സിനിമ ഏതാണെന്നറിയുമോ?

പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ നിരവധി ചിത്രങ്ങളായിരുന്നു പോയവര്‍ഷത്തില്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച ചിത്രമായി നാഫ തിരഞ്ഞെടുത്തത്.

മികച്ച സംവിധായകന്‍

അങ്കമാലി ഡയറീസിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

യൂത്ത് ഐക്കണായി ടൊവിനോ തോമസ്

ടൊവിനോ തോമസിനെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. നിരവധി നല്ല സിനിമകളുടെ ഭാഗ്യമാവാനുള്ള അവസരമാമഅ ടൊവിനോയ്ക്ക് ലഭിച്ചത്. നാഫയുടെ ഇത്തവണത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ടൊവിനോയ്ക്കാണ്.

ജനപ്രിയതാരമായി ചാക്കോച്ചന്‍

കരിയറില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തോടെ ജനപ്രിയ താരമെന്ന പട്ടം ചാക്കോച്ചന്‍ സ്വന്തമാക്കി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച സഹനടന്‍-അലന്‍സിയര്‍. സഹനടി- ശാന്തി കൃഷ്ണ, സ്വഭാവ നടന്‍-സുരാജ് വെഞ്ഞാറമൂട്, സ്വഭാവ നടി-സുരഭി ലക്ഷ്മി, പുതുമുഖ സംവിധായകന്‍-സൗബിന്‍ ഷാഹിര്‍, മികച്ച രണ്ടാമത്തെ ചിത്രം -മായാനദി, സ്‌പെഷല്‍ ജൂറി പുരസ്‌കാരം- നീരജ് മാധവ്, മികച്ച വില്ലന്‍-ജോജു ജോര്‍ജ്ജ്, മികച്ച ഹാസ്യതാരം-ഹരീഷ് പെരുമണ്ണ.

English summary
Here is the complete list of NAFA award winners in 2018

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam