»   » മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

Written By:
Subscribe to Filmibeat Malayalam

കേരളത്തിലെ ഏറ്റവും വലിയ ജനകീയ അവാര്‍ഡായ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും പാര്‍വ്വതിയും തന്നെ. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുന്ന എന്ന് നിന്റെ മൊയ്തീനാണ് മികച്ച ചിത്രം. സംവിധായകന്‍ ആര്‍ എസ് വിമലും.

ജനപ്രിയ നായകനായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. നമിത പ്രമോദാണ് ജനപ്രിയ നായിക. പ്രേമം ജനപ്രിയ ചിത്രവും. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്ക് വ്യത്യസ്തമുഖങ്ങള്‍ പരിചയപ്പെടുത്തിയ കെ പി എ സി ലളിതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കും

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ മൊയ്തീന് വീണ്ടും ജീവന്‍ നല്‍കിയ പൃഥ്വിരാജാണ് ഈ വര്‍ഷത്തെ മികച്ച നടന്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനമാലയ്‌ക്കൊപ്പം, ചാര്‍ലിയിലെ ടെസ്സയെയും പരിഗണിച്ചാണ് പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ് ഈ പുരസ്‌കാരത്തിന് അര്‍ഹന്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

നടിയും നടനും സംവിധായകനും മാത്രമല്ലല്ലോ, മികച്ച സിനിമയും എന്ന് നിന്റെ മൊയ്തീന്‍ തന്നെ

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

കേരളത്തില്‍ ഒരു പനി പോലെയാണല്ലോ പ്രേമം പടര്‍ന്ന് പിടിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിനെ വെല്ലാന്‍ മറ്റൊരു ചിത്രം പോയ വര്‍ഷം റിലീസായിട്ടില്ല

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

പ്രേമപ്പനി പിടിച്ചപ്പോള്‍ ഇവിടെ ജോര്‍ജ്ജ് സ്‌റ്റൈലും കത്തി. നിവിന്‍ പോളി തന്നെ മികച്ച ജനപ്രിയ നടന്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ നമിത പ്രമോദ് ജനപ്രിയ നായികയായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ടു കണ്‍ട്രീസില്‍ ഇണങ്ങിയും പിണങ്ങിയും അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച മംമ്ത മോഹന്‍ദാസും ദിലീപുമാണ് ഇത്തവണത്തെ മികച്ച താരജോഡികള്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്ക് വ്യത്യസ്തമുഖങ്ങള്‍ പരിചയപ്പെടുത്തിയ കെ പി എ സി ലളിതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കും.

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

സു സു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് സ്‌പെഷ്യല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചു

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

നായിക നിരയില്‍ സ്‌പെഷല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം റിമ കല്ലിങ്കലിനാണ്. റാണി പദ്മിനി എന്ന ചിത്രം പരിഗണിച്ചുകൊണ്ടാണ് പുരസ്‌കാരം

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

പ്രവാസി ജീവിതത്തിന്റെ 50 വര്‍ഷത്തെ ഒറ്റ സ്‌ക്രീനില്‍ എത്തിച്ച സലീം അഹമ്മദിന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ഒരു സെക്കന്റ് ക്ലാസ് യാത്ര, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് ചെമ്പന്‍ വിനോദിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്നു നിന്റെ മൊയ്തീനിലെ അഭിനയം പരിഗണിച്ചാണ് ലെനയ്ക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നല്‍കുന്നത്

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ അഭിനയിത്തിലൂടെ നെടുമുടി വേണു മികച്ച വില്ലനായി

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ഒരു സെക്കന്റ് ക്ലാസ് യാത്ര, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അജു വര്‍ഗീസാണ് മികച്ച ഹാസ്യ താരം.

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്ന് നിന്റെ മൊയ്തീനിലെ ജീവനുള്ള വരികളെഴുതിയ (കാത്തിരുന്ന് കാത്തിരുന്ന്) റഫീക് അഹമ്മദാണ് മികച്ച ഗാന രചയിതാവ്

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

കേരളത്തില്‍ മലര്‍ തരംഗം സൃഷ്ടിച്ച 'മലരേ നിന്നെ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച വിജയ് യേശുദാസ് തന്നെ മികച്ച ഗായകന്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

ഒരു വടക്കന്‍ സെല്‍ഫിയിലെ തലതെറിച്ച യുവത്വത്തെ കുറിച്ച 'കൈക്കോട്ടും കണ്ടിട്ടില്ല...' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

പ്രേമത്തിലെ ഗാനങ്ങള്‍ ഒരുക്കിയ രാജേഷ് മുരുകേശനാണ് മികച്ച സംഗീത സംവിധായകന്‍

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജോ മോന്‍ ടി ജോണ്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായി

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

മലര്‍ മിസിനെ കേരളത്തിന് പരിചയപ്പെടുത്തിയ സായി പല്ലവി മികച്ച പുതുമുഖ നടി

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

പ്രേമത്തിലൂടെ മലയാള സിനമയിലെത്തിയ കോയയും (ശബരീഷ് വര്‍മ) കോഴിയും (ഷറഫുദ്ദീന്‍) ശംഭുവും (കൃഷ്ണ ശങ്കര്‍) ആണ് മികച്ച പുതുമുഖ നടന്മാര്‍. (പിന്നില്‍ ജോജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിജു വില്‍സണ്‍)

മികച്ച നടനും നടിയും പൃഥ്വിയും പാര്‍വ്വതിയും തന്നെ, ജനപ്രിയ താരമാണ് നിവിന്‍!!

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം സമ്മാനിച്ചുകൊണ്ട് ഇന്റസ്ട്രിയില്‍ എത്തിയ ജോണ്‍ വര്‍ഗീസാണ് മികച്ച പുതുമുഖ സംവിധായകന്‍

English summary
Here is the complete winners list of Vanitha film awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam