»   » ദുല്‍ഖര്‍ യഥാര്‍ത്ഥ ഹീറോ; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ദുല്‍ഖര്‍ യഥാര്‍ത്ഥ ഹീറോ; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

Written By:
Subscribe to Filmibeat Malayalam

ഇന്ന് (ജൂലൈ 28) മലയാളത്തിന്റെ യങ് ഹീറോ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളാണ്. പിറന്നാള്‍ സ്‌പെഷ്യലായി രണ്ട് കാര്യങ്ങളാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി ഒരുക്കിയിരിയ്ക്കുന്നത്. ഒന്ന്, പുതിയ വെബ് പേജ് (www.dulquer.co) ആരംഭിച്ചു. ആ വെബ് പേജ് വഴി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു എന്നതാണ് രണ്ടാമത്തെ കാര്യം.

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

അതെ, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേരല്ലാതെ, സിനിമയുടെ പേര് അപ്പോഴും അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വച്ചിരിയ്ക്കുകയാണ്.

 dulquer-amal-film

അജി മാത്യു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖര്‍ ബൈക്കിലിരിയ്ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഫസ്റ്റ് ലുക്ക്. ചില ഹീറോസ് യഥാര്‍ത്ഥമാണ് (some heroes are real) എന്നാണ് ടൈറ്റില്‍ ടാഗ്. പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്

നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൗബിന്‍ ഷഹീര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് അറിയുന്നത്.

English summary
Here is the first look of Dulquer Salmaan's new film with Amal Neerad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam