»   » മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കിടു അല്ലേ...

മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കുമായി വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കിടു അല്ലേ...

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക് തന്നെയാണ് പോസ്റ്ററിലെ ആകര്‍ഷണം. വളരെ റൊമാന്റികാണ് പോസ്റ്റര്‍

ഉദയ് ആനന്ദ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


 white

പ്രകാശ് റോയി എന്ന ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മധ്യവയസ്‌കനാണ് പ്രകാശ് റോയ്. 20 കാരിയായ പെണ്‍കുട്ടി പ്രകാശ് റോയിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും അവരുടെ പ്രണയവുമാണ് ചിത്രം.


സിദ്ധിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, കെപിഎസി ലളിത, സുനില്‍ സുഗദ, സോന നായര്‍, മഞ്ജുളിക തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകന്‍ ഉദയ് ആനന്ദനും, പ്രവീണ ബാലകൃഷ്ണനും നന്ദിനി വില്‍ണും ചേര്‍ന്നാണ് വൈറ്റിന് തിരക്കഥ എഴുതിയിരിക്കുന്നത്.


ഔസേപ്പച്ചന്‍ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ തിരക്കുകള്‍ കാരണം ഔസേപ്പച്ചന്‍ പിന്മാറുകയും രാഹുല്‍ രാജ് ചിത്രത്തിന് സംഗീതം നല്‍കുകയും ചെയ്തു. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിയ്ക്കുന്നത്

English summary
Here is the first look poster of Mammootty's White.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam