»   » ചിലന്തി വലയും പൃഥ്വിയും തമ്മിലുള്ള ബന്ധം; ഊഴം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ സസ്‌പെന്‍സ്

ചിലന്തി വലയും പൃഥ്വിയും തമ്മിലുള്ള ബന്ധം; ഊഴം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ സസ്‌പെന്‍സ്

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അതില്‍ തന്നെ ഒരുപാട് സസ്‌പെന്‍സ് ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നതായി പ്രേക്ഷകര്‍ക്ക് തോന്നും.

പുലിമുരുകനെ കസബ പിടിച്ചുകെട്ടുമോ, പൃഥ്വിയുടെ ഊഴം തെറ്റുമോ, പിന്നെയും പ്രതീക്ഷയോടെ...


ചിലന്തി വലയ്ക്കുള്ളിലാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജാണെങ്കില്‍ കലിപ്പ് ലുക്കിലും. ചിലന്തി വലയില്‍ പെടുന്ന ഇരയുടെ കഥയാണോ, അതോ ഇരയ്ക്ക് വല വിരിച്ചിരിയ്ക്കുന്ന ചിലന്തിയുടെ കഥയാണോ ചിത്രം എന്ന് കാത്തിരുന്ന് കാണാം. ഇത് വെറും ഒരു സമയത്തിന്റെ കാര്യം എന്നാണ് ടാഗ് ലൈന്‍.


oozham

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രം ആക്ഷന്‍ മൂഡിലുള്ള പ്രതികാര ചിത്രമാണ്. ഇതൊരു സസ്‌പെന്‍സ് ത്രില്ലറല്ല എന്ന് നേരത്തെ ടീം വ്യക്തമാക്കിയതാണ്. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ വല്ലാത്തൊരു നിഗൂഢത ഒളിഞ്ഞു കിടക്കുന്നത് പോലെ തോന്നും.


കുടുംബ ബന്ധത്തിനും പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ദിവ്യ പിള്ള, കിഷോര്‍ സത്യ, സീത തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ ജൂലൈ ഏഴിന് റിലീസ് ചെയ്യും.

English summary
Here is the first official poster of Jeethu Joseph's Oozham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam