»   » മോഹന്‍ലാലിനെക്കാള്‍ മോശമായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതിക്ക് നൃത്തമറിയില്ല!!

മോഹന്‍ലാലിനെക്കാള്‍ മോശമായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതിക്ക് നൃത്തമറിയില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ക്ലസിക് മാസ് എന്റര്‍ടൈന്‍മെന്റാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രം. 1993 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം രേവതി അവതരിപ്പിച്ച ഭാനുമതിയ്ക്കും കഥയില്‍ സ്ഥാനമുണ്ടായിരുന്നു.

മംഗലശ്ശേരി നീലകണ്ഠന്‍രെ പ്രകടനത്തില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല, പ്രേക്ഷകരോ ?


രഞ്ജിത്തിന്റെ തിരക്കഥയില്‍ വിരിഞ്ഞ സാങ്കല്‍പിക കഥാപാത്രമല്ല മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും. അങ്ങനെ രണ്ട് പേരില്‍ യഥാര്‍ത്ഥത്തിലുണ്ട്. മുല്ലശ്ശേരി രാജഗോപാലനും ഭാര്യ ലക്ഷ്മിയും. എന്നാല്‍ മൂലകഥമാത്രമാണ് ഇവരുടെ പ്രണയം. സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നുമുള്ള ആ വ്യത്യാസത്തെ കുറിച്ച് ലക്ഷ്മി സംസാരിക്കുന്ന പഴയൊരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നു.. കാണാം..


രഞ്ജിത്ത് മുല്ലശ്ശേരിയില്‍ എത്തിയത്

മുല്ലശ്ശേരി തറവാട് ഒരുകാലത്ത് സംഗീതജ്ഞരുടെയൊക്കെ ഒരിടത്താവളമായിരുന്നു. ബാബുരാജ് മുതല്‍ യേശുദാസ് വരെ ഒരുപാട് സിനിമാക്കാര്‍ മുല്ലശ്ശേരിയില്‍ അതിഥികളായി എത്താറുണ്ട്. അങ്ങനെയാണ് തിരക്കഥാകൃത്ത് രഞ്ജിത്തിനും ആ തറവാടുമായി ബന്ധം ഉണ്ടായത്. ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമാണ് രഞ്ജിത്ത് മുല്ലശ്ശേരി തറവാട്ടില്‍ എത്തിയത്.


തിരക്കഥ എഴുതി

പിന്നീട് രഞ്ജിത്ത് ഗിരീഷ് പുത്തഞ്ചേരിയ്‌ക്കൊപ്പവും അല്ലാതെയും മുല്ലശ്ശേരി തറവാട്ടിലെത്തി. ലക്ഷ്മിയ്ക്കും കുടുംബത്തിനും കുടുംബ സുഹൃത്തായ ശേഷം അവരുടെ വിവാഹത്തെ കുറിച്ചും മറ്റുമൊക്കെയുള്ള കഥകള്‍ ചോദിച്ചറിഞ്ഞു. അതില്‍ നിന്നും പലതും ചികഞ്ഞെടുത്തിട്ടാണ് ദേവാസുരത്തിന്റെ തിരക്കഥ എഴുതിയത്.


അനുവാദം ചോദിച്ചത്

തിരക്കഥ മുഴുവന്‍ എഴുതിയതിന് ശേഷം, കുറേ കഴിഞ്ഞിട്ടാണ് അതേ കുറിച്ച് രഞ്ജിത്ത് ലക്ഷ്മിയോട് പറയുന്നതത്രെ. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഞാന്‍ ചിലത് മോഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ തിരക്കഥ വായിക്കാന്‍ തന്നു. അതിന്റെ അടിസ്ഥാന കഥ ഞങ്ങളുടെ ജീവിതമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു.


എനിക്കിഷ്ടമായി

കള്ളുകുടിയന്‍, പെണ്ണ് പിടിയന്‍ ആഭാസന്‍ അങ്ങനെ ഒരുപാട് പേരുകളുണ്ടായിരുന്നു മംഗലശ്ശേരി നീലകണ്ഠന്. സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമ കണ്ടിട്ട് തനിക്കൊരുപാട് ഇഷ്ടമായി എന്ന് ലക്ഷ്മി പറഞ്ഞു. പക്ഷെ ഇടിയും അടിയുമൊക്കെ കുറച്ച് കൂടുതലാണോ എന്ന് തോന്നി.


ലാല്‍ രാജുവേട്ടനോട് ചോദിച്ചു

സിനിമ ഇറങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ച ലാല്‍ ശരിയ്ക്കുള്ള മുല്ലശ്ശേരി രാജഗോപലിനെ വിളിച്ചു ചോദിച്ചു എങ്ങിനെയുണ്ട് സിനിമ ഇഷ്ടമായോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ലാല്‍ നീ എന്നെ വളരെ നല്ലവനാക്കി.. ഞാന്‍ ഇതിലേറെ മോശക്കാരനായിരുന്നു' എന്ന്.


ഞാന്‍ നര്‍ത്തകിയല്ല

ഭാനുമതി നൃത്തത്തില്‍ പാഷനുള്ള കഥാപാത്രമാണ്. പക്ഷെ എനിക്കങ്ങനെ ഒരു പാഷനും ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ നൃത്തം പഠിച്ചിരുന്നു എന്ന് മാത്രം. എന്റെ നൃത്തം കണ്ടിട്ടൊന്നുമല്ല രാജുവേട്ടന്‍ വിവാഹം ചെയ്തത്.


വെറുത്ത ആളെ വിവാഹം ചെയ്തു

ചെറുപ്പമുതലേ രാജുവേട്ടന് എന്നെ ഇഷ്ടമായിരുന്നു. ശരിക്കുമൊരു പ്രപ്പോസലുമായി രാജുവേട്ടന്‍ അച്ഛനെയും അമ്മയെയും വന്ന് കണ്ടപ്പോള്‍ 'ആരെ വിവാഹം ചെയ്താലും രാജുവേട്ടനെ വേണ്ട' എന്നായിരുന്നു ഞാനന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹത്തെ തന്നെ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചു. രാജുവേട്ടന്റെ നന്മയും സ്‌നേഹവും അതൊക്കെ കണ്ട് മനസ്സിലാക്കിയത് കൊണ്ടായിരുന്നു അങ്ങനെ ഒരു തീരുമാനം.


രാവണപ്രഭുവാണ് ഇഷ്ടം

രാവണ പ്രഭു എന്ന ചിത്രത്തിലെത്തുമ്പോള്‍ ഭാനുമതിയും നീലകണ്ഠനും കുറച്ചുകൂടെ പക്വതയിലെത്തി. എനിക്ക് കുറച്ചുകൂടെ ഇഷ്ടം രാവണപ്രഭവിലെ അവരുടെ രംഗങ്ങളാണ് എന്ന് ലക്ഷ്മി പറയുന്നു.


കാണൂ.. കേള്‍ക്കൂ

ഇതാണ് ഭാനുമതിയുടെ യഥാര്‍ത്ഥ മുഖം. തങ്ങളുടെ പ്രണയത്തെ കുറിച്ചും പറയുന്നു.. കണ്ട് കൊണ്ട് കേള്‍ക്കൂ.. മൂവി മോസ്‌കിറ്റോസ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.
English summary
Here is the real 'Bhanumathi' from Devasuram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam