ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു! മധുരരാജ 100 കോടി സ്ഥിരീകരണം വൈകാന്‍ കാരണം ഇതോ?

പ്രഖ്യാപനവേള മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് മധുരരാജ. മമ്മൂട്ടി വീണ്ടും രാജയാവുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരും. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ഏപ്രില്‍ 12ന് റിലീസ് ചെയ്ത സിനിമ 100 കോടി നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ്. 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പ്രവചനങ്ങളുമൊക്കെ പുറത്തുവന്നിരുന്നുവെങ്കിലും നിര്‍മ്മാതാവ് ഇക്കാര്യം സ്ഥിരീകരിച്ചത് അടുത്തിടെയായിരുന്നു. തുടക്കത്തില്‍ കൃത്യമായ കലക്ഷനൊക്കെ പുറത്തുവിട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മെഗാസ്റ്റാര്‍ ആരാധകര്‍ എത്തിയിരുന്നു.

വിദേശത്തെ കണക്ക് കൂടി ലഭ്യമായിക്കഴിഞ്ഞേ 100 കോടി പ്രഖ്യാപനം നടത്തൂവെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. കൃത്യമായ കണക്ക് പുറത്തുവിട്ടതിന് പിന്നാലെയായാണ് 100 കോടി പോസ്റ്ററുകളും എത്തിയത്. ആരാധകര്‍ ഈ സന്തോഷത്തെ ഏറ്റെടുത്തിരുന്നു. 100 കോടി സ്ഥിരീകരണം വൈകിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് നിര്‍മ്മാതാവ് വിശദീകരിച്ചിരുന്നു. സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. 100 കോടി നേട്ടത്തില്‍ സന്തോഷമുണ്ടെന്നും നിര്‍മ്മാതാവെന്ന നിലയില്‍ എല്ലാ പ്രേക്ഷകരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Maduraraja

Recommended Video

മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ

തള്ളലുകളില്ലാതെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മമ്മൂട്ടി ഫാന്‍സും മമ്മൂക്കയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തള്ളലുകള്‍ നമുക്കാവശ്യമില്ലെന്നും ജനഹൃദയങ്ങളിലേക്കാണ് സിനിമ കയറേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃത്യമായ കണക്കുകള്‍ പുറത്തുവന്നതിന് ശേഷം അക്കാര്യം സ്ഥിരീകരിക്കാമെന്നായിരുന്നു ആദ്യമേ തീരുമാനിച്ചത്. തള്ളുകളായിരുന്നുവെങ്കില്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ 58 പിന്നിട്ടിരുന്നു. 10 ദിവസം കൂടി കഴിയുന്നതിനിടയില്‍ അത് 100 കോടിയിലേക്ക് എത്തിക്കാമായിരുന്നു. എന്നാല്‍ എല്ലാവിധ കണക്കും പുറത്തുവന്നതിന് ശേഷമാവാം ഇക്കാര്യമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X