ഇതാണ് വിനയ് ഫോര്‍ട്ട് വിവാഹം ചെയ്യാന്‍ പോകുന്ന പെണ്ണ്
വിനയ് ഫോര്‍ട്ടും വിവാഹിതനാകുന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. അതും ഗോസിപ്പാണെന്ന് പറഞ്ഞ് തള്ളിയവര്‍ക്ക് ഫോട്ടോ കണ്ടാല്‍ വിശ്വാസമാകുമല്ല. ഭാവിവധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ 'ബെറ്റര്‍ ഹാഫ്' എന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട് തന്നെ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് താഴെ കാണുന്നത്. വിനയ് യുടെ ഫേസ്ബുക്ക് പ്രൊഫൈലും ഇത് തന്നെ.
ഇതും ഒരു പ്രണയവിവാഹമാണ്. ഏറെനാള്‍ വിനയുമായി സൗഹൃദത്തിലായിരുന്ന സൗമ്യ രവിയാണ് വധു. ഗുരുവായൂര്‍ സ്വദേശിയായ രവി എസ് നമ്പിടിയുടെയും ഹേമാംബികയുടെയും മകളായ സൗമ്യ, അമൃത സര്‍വ്വകലാശാലയിലെ നാനോ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എംവി മണിയുടെയും സുജാതയുടെയും മകനാണ് വിനയ്. ഡിസംബര്‍ ആറിനാണ് വിവാഹം.

നാടകനടനായിരുന്ന വിനയ് ഫോര്‍ട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. നായക സുഹൃത്തായും വില്ലനായി വേഷമിട്ട വിനയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ജോയി മാത്യു സംവിധാനം ചെയ്ത 'ഷട്ടര്‍' എന്ന ചിത്രമാണ്. ഇതില്‍ വിനയ് അവതരിപ്പിച്ച ഓട്ടോ െ്രെഡവറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് സെവന്‍സ്, ഹൗ ഓള്‍ഡ് ആര്‍ യു ഉള്‍പ്പടെ പന്ത്രണ്ടോളം ചിത്രങ്ങളില്‍ വിനയ് വേഷമിട്ടു. സെക്കന്‍സ്, റോസാപ്പൂക്കളം, പ്രേമം, ഞാന്‍ നിന്നോടു കൂടെയുണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് വിനയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സഹനടന്റെ വേഷമാണെങ്കില്‍ കൂടെ തനിക്ക് അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങള്‍ മാത്രമേ വിനയ് തിരഞ്ഞെടുക്കാറുള്ളൂ.


Click it and Unblock the Notifications