»   » അതൊന്നുമായിരുന്നില്ല, വരലക്ഷ്മി ശരത് കുമാര്‍ സെറ്റില്‍ നിന്നിറങ്ങി പോകാന്‍ കാരണം

അതൊന്നുമായിരുന്നില്ല, വരലക്ഷ്മി ശരത് കുമാര്‍ സെറ്റില്‍ നിന്നിറങ്ങി പോകാന്‍ കാരണം

Posted By:
Subscribe to Filmibeat Malayalam

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശ മിഠായി. ജയറാമാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടി ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്.

എന്നാല്‍ അടുത്തിടെ നടി ചിത്രത്തില്‍ നിന്ന് പിന്മാറിയതായും ലൊക്കേഷനില്‍ നിന്ന് പ്രതിഷേധിച്ചറങ്ങി പോയതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥ മറച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

varalaxmisarathkumar

ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാവ് അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഷൂട്ടിങിന് എത്തിയപ്പോള്‍ നടിക്ക് താമസിക്കാന്‍ ഒരുക്കിയ ഹോട്ടല്‍ നടിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണത്തിലും നടി തൃപ്തയായിരുന്നില്ല.

തുടര്‍ന്ന് നടി പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കുകയും ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു. ഇപ്പോള്‍ വരലക്ഷ്മി പകരം ഇനിയയാണ് ചിത്രത്തിലെ നായിക. അപ്പ എന്ന പേരിലാണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുന്നത്.

English summary
Here Is Why Varalaxmi Sarathkumar Walked Out Of Aakasha Mittayi!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam