For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കിത് സാധ്യമാക്കി തന്ന പുരുഷാ.. ഭര്‍ത്താവിനെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയായി മഹാലക്ഷ്മിയുടെ പോസ്റ്റ്

  |

  സിനിമാ താരങ്ങള്‍ക്കെതിരെ ബോഡി ഷെയിമിങും സൈബര്‍ ബുള്ളിങ്ങും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി സീരിയല്‍ നടി മഹാലക്ഷ്മിയും തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയവിവാഹം ആഘോഷമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് നടത്തിയത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ചു.

  വധുവിനെക്കാളും വരന് തടി കൂടുതലാണെന്നുള്ളതാണ് പലര്‍ക്കും പ്രശ്‌നമായി തോന്നിയത്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന പ്രിയതമനെ കുറിച്ച് മഹാലക്ഷ്മി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിവാഹത്തെ കുറിച്ചുള്ള അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലേക്കാണ് നടിയുടെ എഴുത്ത് വന്നത്. ഇതോടെ മഹാലക്ഷ്മിയും രവീന്ദ്രറും തമ്മിലുള്ള പ്രണയവും സൌഹൃദവും എത്രത്തോളമുണ്ടെന്ന് ഈ പോസ്റ്റിലൂടെ വ്യക്തമാവുകയാണ്..

  വിവാഹത്തിന് ശേഷമുള്ള യാത്രയില്‍ നിന്നെടുത്ത ഫോട്ടോയാണ് ഒടുവില്‍ മഹാലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ..' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷനായി മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജീന്‍സും ടോപ്പുമിട്ട ചിത്രത്തില്‍ താലി പുറത്ത് കാണിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം രവി ചന്ദ്രനെ ടാഗ് ചെയ്തിട്ടുമുണ്ട്.

  Also Read: ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുള്ള എന്റെ സൗന്ദര്യമാണിത്; എനിക്ക് ഞാന്‍ സുന്ദരിയാണെന്ന് ദിയ സന

  വിവാഹത്തിന് പിന്നാലെ താരങ്ങള്‍ ഹണിമൂണിന് പോവുകയാണെന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ പറയുന്നത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോസാണിത്. അതേസമയം ഇരുവരുടെയും വിവാഹം നടന്നത് ഇവിടെ വച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും വിമര്‍ശകരെ ശ്രദ്ധിക്കാതെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനാണ് താരങ്ങളോട് ആരാധകര്‍ പറയുന്നത്. ജീവിതത്തിലെ പുതിയ തുടക്കം കുറിച്ച താരദമ്പതിമാര്‍ക്കുള്ള ആശംസകളും കമന്റില്‍ നിറയുന്നു.

  Also Read: വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മായിയമ്മയ്ക്ക് കൊടുക്കുമെന്ന് ശ്രീജിത്ത് വിജയ്

  ഇത് മാത്രമല്ല വിവാഹത്തിന് പിന്നാലെ ഇക്കാര്യം പുറംലോകത്തെ അറിയിച്ച് കൊണ്ടുള്ള പോസ്റ്റും മഹാലക്ഷ്മി പങ്കുവെച്ചിരുന്നു. 'എനിക്ക് പങ്കാളിയായി നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു അമ്മൂ..' എന്നാണ് വിവാഹഫോട്ടോസിന് ക്യാപ്ഷനായി മഹാലക്ഷ്മി കുറിച്ചത്. രവീന്ദ്രര്‍ താലിക്കെടുമ്പോഴുള്ളതടക്കം ഫോട്ടോസും നടി പങ്കുവെച്ചിട്ടുണ്ട്.

  Also Read: ഇന്നും അതെനിക്ക് അത്ഭുതമാണ്; മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവം പങ്കുവച്ച് മിയ

  തമിഴ് സിനിമയില്‍ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ശ്രദ്ധേയനാവുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമയാണ് രവീന്ദര്‍. നളനും നന്ദിയും, സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമാ, തുടങ്ങിയ സിനിമകള്‍ രവീന്ദ്രറിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയതാണ്. രവീന്ദ്രറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം പിരിഞ്ഞതിന് ശേഷം ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

  രണ്ടാം വിവാഹത്തോടെയാണ് താരങ്ങളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും ചർച്ചയായത്. ഇതോടെ വളരെ മോശമായിട്ടുള്ള പ്രതികരണങ്ങളാണ് താരങ്ങൾക്ക് ലഭിച്ചത്. രവീന്ദ്രൻ്റെ ശരീരത്തെയാണ് പലരും കളിയാക്കിയത്.

  Read more about: actress
  English summary
  Here's How Mahalakshmi Shutdown Criticizers Who Makes Her Marriage Photo With Ravindar Chandrasekaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X