മോഹന്‍ലാലിന് ഒരു പരിധിയുമില്ല, ജീത്തു ജോസഫുമായുള്ള പുതിയ ചിത്രത്തിന് പേരിട്ടു
ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിയ്ക്കുന്ന പുതിയ ചിത്രം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു തന്നെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു.
തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. റാം എന്ന കഥാപാത്രമായി ലാല്‍ എത്തുന്ന ചിത്രത്തിന്റെ പേരും റാം എന്ന് തന്നെയാണ്. അയാള്‍ക്ക് പരിധികളില്ല (He Has No Boundarise) എന്ന ടൈറ്റില്‍ ടാഗോടുകൂടെ പുറത്തുവിട്ട പോസ്റ്ററില്‍ ലാലിന്റെ ലുക്കും ആകര്‍ഷണീയമാണ്.

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 2020 ല്‍ ഓണം ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററിലെത്തും. ചിത്രം ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ആയിരിക്കു എന്ന് പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തം. തെന്നിന്ത്യന്‍താരം തൃഷ കൃഷ്ണയാണ് ലാലിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രം വിവിധ രാജ്യങ്ങളിലായിട്ടാണ് ചിത്രീകരിയ്ക്കുന്നത്.


Click it and Unblock the Notifications











