ശരിക്കും പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് അറിയാമോ?

By Aswini

Recommended Video

കർണനിൽ നിന്നും പൃഥ്വിരാജ് ഒഴിവാവാനുള്ള യഥാർത്ഥ കാരണം ഇതാണ് | filmibeat Malayalam

മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കി പ്രഖ്യാപിച്ച ചിത്രമാണ് ആര്‍ എസ് വിമലിന്റെ കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം പൃഥ്വിരാജും വിമലും ഒന്നിക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു.

എന്നാല്‍ 2018 ന്റെ തുടക്കത്തില്‍ തന്നെ അത് പ്രഖ്യാപിച്ചു, കര്‍ണനില്‍ പൃഥ്വിരാജില്ല!! പകരം തമിഴ് നടന്‍ വിക്രം!!. പൃഥ്വിരാജ് പിന്മാറിയതാണെന്നും വിമല്‍ പുറത്താക്കിയതാണെന്നും ഇരുവരും വഴക്കിലാണ് എന്നുമൊക്കെ ഗോസിപ്പുകള്‍ പ്രചിരിച്ചു. എന്നാല്‍ പൃഥ്വിരാജ് പിന്മാറാനുണ്ടായ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് വിമല്‍ പറയുന്നു

നിര്‍മാതാവിന്റെ പിന്മാറ്റം

നിര്‍മാതാവിന്റെ പിന്മാറ്റം

കര്‍ണന് വേണ്ടി ആദ്യം സമീപിച്ച നിര്‍മാതാവ് പിന്മാറിയിരുന്നു. മുപ്പത് കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്കാനാകില്ല എന്ന് പറഞ്ഞ് നിര്‍മാതാവ് പിന്മാറിയതോടെ ആകെ വെട്ടിലായി.

പകരം വന്നത്

പകരം വന്നത്

പിന്നീട് 200 കോടിയ്ക്ക് ചിത്രം നിര്‍മിച്ചോളാം എന്ന് പറഞ്ഞ് യുനൈറ്റഡ് ഫിലിം കിണ്ടം സമീപിച്ചു. ചിത്രം ബോളിവുഡിലും ഒരുക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

പൃഥ്വിരാജിനോട് പറഞ്ഞു

പൃഥ്വിരാജിനോട് പറഞ്ഞു

ഇക്കാര്യം ഞാന്‍ പൃഥ്വിരാജിനെ അറിയിച്ചു. ബോളിവുഡില്‍ വിക്രമിനെ നായകനാകാന്നാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ വിക്രമിനെ തന്നെ തീരുമാനിക്കാന്‍ പറഞ്ഞത് പൃഥ്വിരാജണ്. അദ്ദേഹത്തിന്റെ എല്ലാ ആശംസകളും തന്നു.

 പൃഥ്വി തിരക്കിലാണ്

പൃഥ്വി തിരക്കിലാണ്

ലൂസിഫര്‍ എന്നെ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ആലോചനകളിലും തിരക്കുകളിലുമാണ് ഇപ്പോള്‍ പൃഥ്വിരാജ്. അതുകൊണ്ട് തന്നെ കര്‍ണന് വേണ്ടി ധാരാളം സമയം ചെലവിടാന്‍ സാധിക്കില്ല. അതും പിന്മാറ്റത്തിന് കാരണമാണത്രെ.

മഹാവീര്‍ കര്‍ണ

മഹാവീര്‍ കര്‍ണ

300 കോടി ബജറ്റിലാണ് മഹാവീര്‍ കര്‍ണന്‍ ഒരുക്കുന്നത്. വിക്രം കര്‍ണനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും കഥാപാത്രങ്ങളായി എത്തും. ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവൃത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X