»   » എന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചു; ബാബു ആന്റണി വെളിപ്പെടുത്തുന്നു

എന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചു; ബാബു ആന്റണി വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു സ്റ്റൈലും മാനവും നല്‍കിയ അഭിനേതാവാണ് ബാബു ആന്റണി. റൊമാന്റിക്കായ നായകനായും ഭയപ്പെടുത്തുന്ന വില്ലനായും സഹതാരമായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ബാബു ആന്റണിയെ പെട്ടന്നാണ് കാണാതായത്.

എന്നാല്‍ മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം ചിലരുടെ സംഘംചേര്‍ന്ന ആക്രമണമാണെന്ന് ബാബു ആന്റണി പറയുന്നു. 20 ഓളം ചിത്രങ്ങള്‍ അങ്ങനെ എനിക്ക് നഷ്ടപ്പെട്ടു.

ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു

തന്നെ മലയാള സിനിമയില്‍ നിന്ന് പുറത്താക്കാന്‍ പലരും സംഘം ചേര്‍ന്ന് ശ്രമിക്കുകയുണ്ടായി എന്ന് ബാബു ആന്റണി പറയുന്നു. 20 ഓളം ചിത്രങ്ങളാണ് അങ്ങനെ നഷ്ടപ്പെട്ടത്.

അതില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്

പ്രേക്ഷകരുടെയും ചില നല്ല സംവിധായരുടെയും സഹായത്താലാണ് തിരിച്ചു വരാനും അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമാകാനും സാധിച്ചത് - ബാബു ആന്റണി പറഞ്ഞു.

മലയാളത്തിന് പുറമെയും വളര്‍ന്ന നടന്‍

മലയാളത്തിലെ വില്ലന്‍ വേഷങ്ങള്‍ക്ക് തന്റേതായ സ്റ്റൈല്‍ ഉണ്ടാക്കിയെടുത്ത ബാബു ആന്റണി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ബോളിവുഡ്, ഹോളിവുഡ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും സന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ സിനിമകളുമായി തിരക്കിലാണ്

ഇപ്പോള്‍ ബാബു ആന്റണി തിരക്കിലാണ്. തമിഴില്‍ ദേശീയ ശ്രദ്ധ നേടിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം കരിങ്കുന്നം സിക്‌സസ് എന്ന ചിത്രം ചെയ്തു. സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
There was a time when Actor Babu Antony was one of the most celebrated action heroes of Mollywood. The action icon who has been away from movies for quite some time says that there was a collective group of people from the Mollywood industry who tried to flush him out of the career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam