»   » ഞണ്ടുകളുടെ നാട്ടില്‍ നിന്നും കളഞ്ഞ സീനുകള്‍ പുറത്ത് വന്നു! ഷറഫൂദ്ദീന്റെ കോമഡി സൂപ്പറായിരുന്നു!!

ഞണ്ടുകളുടെ നാട്ടില്‍ നിന്നും കളഞ്ഞ സീനുകള്‍ പുറത്ത് വന്നു! ഷറഫൂദ്ദീന്റെ കോമഡി സൂപ്പറായിരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ മാത്രമല്ല നല്ല സിനിമകളും മലയാളികള്‍ സ്വീകരിക്കും എന്ന് കാണിച്ചു കൊണ്ടായിരുന്നു ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഹിറ്റായത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്‍ക്കൊപ്പമായിരുന്നു നിവിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും റിലീസ് ചെയ്തിരുന്നത്.

പറവയുടെ തുടക്കം നല്ലതായിരുന്നു! ആദ്യ ദിവസങ്ങളില്‍ വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ?

കേരള ബോക്‌സ് ഓഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും നിവിന്റെ സിനിമയായിരുന്നു മികച്ച കളക്ഷന്‍ നേടി മുന്നിട്ട് നിന്നിരുന്നത്. നവാഗതനായ അല്‍താഫ് അലി സംവിധാനം ചെയ്ത് സിനിമയില്‍ നിന്നും സാങ്കേതിക തടസ്സം നേരിട്ടതിന്റെ പേരില്‍ ഒഴിവാക്കിയ സീനുകള്‍ പുറത്ത് വന്നിരിക്കുകയാണ്. നിവിന്‍ പോളിയാണ് ഫേസ്ബുക്കിലൂടെ രംഗങ്ങള്‍ പുറത്ത് വിട്ടത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള


നവാഗതനായ അല്‍താഫ് അലി സംവിധാനം ചെയ്ത സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നിവിന്‍ പോളി നായകനായി എത്തിയ സിനിമ ഓണത്തിന് തിയറ്ററുകളിലെത്തിയ സിനിമകളില്‍ മികച്ച അഭിപ്രായം നേടിയായിരുന്നു പ്രദര്‍ശനം നടത്തിയത്.

ഒഴിവാക്കിയ രംഗങ്ങള്‍ പുറത്ത്


സിനിമയില്‍ നിന്നും സാങ്കേതിക തടസ്സം നേരിട്ടതിന്റെ പേരില്‍ ഒഴിവാക്കിയ സീനുകള്‍ പുറത്ത് വന്നിരിക്കുകയാണ്. നിവിന്‍ പോളിയാണ് ഫേസ്ബുക്കിലൂടെ രംഗങ്ങള്‍ പുറത്ത് വിട്ടത്.

സെമിത്തേരി സീന്‍


നടന്‍ ഷറഫൂദീനും നിവിന്‍ പോളിയും ചേര്‍ന്ന് സെമിത്തേരിയില്‍ നിന്നുമുള്ള കോമഡി രംഗമാണ് പുറത്ത് വന്നതില്‍ ഒരു രംഗം. മറ്റൊന്ന് നിവിന്റെ കഥാപാത്രമായ കുര്യന്‍ ചാക്കോയും ഫാമിലിയുടെയും രംഗങ്ങളാണ്.

കുടുംബചിത്രം


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത് കുടുംബ പ്രേക്ഷകരെയാണ്. അതിനാല്‍ തന്നെ പൂര്‍ണമായും കുടുംബ ചിത്രമായിട്ടായിരുന്നു സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

സിനിമയില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ലാല്‍, ശാന്തി കൃഷ്ണ, ആഹാന കൃഷ്ണ കുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

ഓണചിത്രം


ചിത്രം ഓണത്തിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം കാഴ്ച വെച്ചു കൊണ്ടായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കുന്നത്.

English summary
Here's the second deleted scene from Njandukalude Naattil Oridavela!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam