»   »  ഈ സിനിമ വിജയിക്കും എന്നെനിക്ക് ഉറപ്പുണ്ട്; തോപ്പില്‍ ജോപ്പനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്

ഈ സിനിമ വിജയിക്കും എന്നെനിക്ക് ഉറപ്പുണ്ട്; തോപ്പില്‍ ജോപ്പനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

രണ്ട് ടീസറുകളും പുറത്ത് വന്നതോടെ തന്നെ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ ഇരട്ടിച്ചിരിയ്ക്കുകയാണ്. വീണ്ടുമൊരു കോട്ടയം കുഞ്ഞച്ചന്റെ വിജയം ചിത്രം നേടുമെന്നാണ് വിശ്വാസം.

ഒരു കുഴപ്പവും വിചാരിക്കേണ്ട, തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളുന്ന ചിത്രം; മമ്മൂട്ടി


ആ വിശ്വാസം തന്നെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും. ചിത്രം മികച്ചൊരു ഹാസ്യ ചിത്രമായിരിക്കും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട് എന്ന് ദുല്‍ഖര്‍ പറയുന്നു.


ഫേസ്ബുക്കിലൂടെ

തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ടീസര്‍ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് വാപ്പച്ചിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള തന്റെ വിശ്വാസം മകന്‍ ദുല്‍ഖര്‍ പ്രകടിപ്പിച്ചത്.


ആശംസകള്‍

ചിത്രത്തിന് എല്ലാ വിധ ആശംസകളും ദുല്‍ഖര്‍ സല്‍മാന്‍ നേര്‍ന്നു. ഇതാദ്യമായല്ല ദുല്‍ഖര്‍ മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്യുന്നത്. മുമ്പും ടീസറും ട്രെയിലറുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു ഭാവി പ്രവചനം ഉണ്ടായിട്ടില്ല.


ദുല്‍ഖറിന്റെ പോസ്റ്റ്

ഇതാണ് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്


തോപ്പില്‍ ജോപ്പന്‍

താപ്പാന എന്ന ചിത്രത്തിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. മമ്മൂട്ടി വീണ്ടും കോട്ടയത്തുകാരന്‍ അച്ചായനായി ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു എന്നത് തന്നെയാണ് ഹൈലൈറ്റ്. മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയയുമാണ് നായികമാര്‍.


English summary
The second teaser of Mammootty's upcoming film Thoppil Joppan was released last night. The teaser has opened to good responses and raised the expectations about the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam