»   » ഞാനില്ലാത്ത ദിവസം അവിടെ എന്തൊക്കയോ സംഭവിച്ചു എന്ന് പറഞ്ഞപ്പോള്‍ ചിരിയോടെയാണ് കേട്ടത്; പൃഥ്വി

ഞാനില്ലാത്ത ദിവസം അവിടെ എന്തൊക്കയോ സംഭവിച്ചു എന്ന് പറഞ്ഞപ്പോള്‍ ചിരിയോടെയാണ് കേട്ടത്; പൃഥ്വി

Posted By: Rohini
Subscribe to Filmibeat Malayalam

നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതു മുതല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള, മലയാളത്തില്‍ ഇറങ്ങുന്ന ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിയ്ക്കും ഇതെന്ന് പലരും പറയുന്നു. ജനുവരി 5 ന് ചിത്രം തിയേറ്ററുകളിലെത്തും.

വലിയ പ്രതീക്ഷയായിരുന്നു, പക്ഷെ തിയേറ്ററിലെത്തിയപ്പോള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായി...


എസ്രയുടെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയെ ലൊക്കേഷനില്‍ പുരോഗമിയ്ക്കവെ വന്ന വാര്‍ത്തകള്‍ തുടകം മുതലേ ശ്രദ്ധ നേടിയിരുന്നു. ലൊക്കേഷനില്‍ ചില നെഗറ്റീവ് എനര്‍ജി അനുഭവപ്പെട്ടു എന്നുള്ള വാര്‍ത്ത നായിക പ്രിയ ആനന്ദും ശരിവച്ചതോടെ, പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നായി ചിലര്‍. ഇപ്പോഴിതാ നായകന്‍ പൃഥ്വിരാജ് ഈ വാര്‍ത്തകളോട് പ്രതികരിയ്ക്കുന്നു.


പൃഥ്വി പറയുന്നത്

ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ല. അവിടെ ഞാനില്ലാത്ത ദിവസം എന്തോ നടന്നുവെന്ന് പറഞ്ഞത് ഞാനിപ്പോഴും ചിരിയോടെയാണ് കേള്‍ക്കുന്നത്. ചിലര്‍ക്ക് അങ്ങനെ തോന്നിയിരിക്കാം- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു


എസ്രയെ കുറിച്ച്

എസ്ര മലയാളത്തിലെ പതിവ് പ്രേതസിനിമയല്ല. വളരെ വലിയൊരു ക്യാന്‍വാസില്‍ പറയുന്ന സിനിമയാണ്. അതില്‍ അവിശ്വസനീയമായ എന്തോ ഒരു ഘടകംകൂടി അവസാനംവരെ ഉണ്ടെന്ന് മാത്രം. അല്ലാതെ ഓരോനിമിഷവും ശബ്ദംകൊണ്ട് കാണികളെ പേടിപ്പിക്കുന്ന സിനിമയല്ലിത്- പൃഥ്വിരാജ്


എന്തായിരുന്നു കേട്ട വാര്‍ത്തകള്‍

ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു പഴയ വീട്ടില്‍ ചിത്രീകരണത്തിനിടെ ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുമായിരുന്നെന്നും ആദ്യം വൈദ്യുതിയുടെ പ്രശ്‌നമായിരിക്കുമെന്ന് അണിയറക്കാര്‍ കരുതിയെങ്കിലും അത് അങ്ങനെ ആയിരുന്നില്ലെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചു. പിന്നാലെ ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതികോപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും തടസം നേരിട്ടതോടെ ഒരു വൈദികനെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയത്രെ.


സംവിധായകന്‍ പറഞ്ഞത്

എനിക്ക് ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കിലും സെറ്റില്‍ പലര്‍ക്കും ഒരു നെഗറ്റീവ് എനര്‍ജി അനുഭവപ്പെട്ടതായി പറഞ്ഞിരുന്നതായിട്ടാണ് സംവിധായകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ സിനിമയുടെ മാര്‍ക്കറ്റിംഗിനായി അണിയറക്കാര്‍ പറയുന്നതായേ എല്ലാവരും കരുതൂവെങ്കിലും അങ്ങനെയല്ലെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി.


English summary
Prithviraj recently opened up about the paranormal activities experienced by the Ezra team

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam