»   » നിത്യ മേനോന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തതിന് കാരണം?

നിത്യ മേനോന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തതിന് കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ തമ്മിലുള്ള അങ്കം നടക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. ഫേസ്ബുക്കില്‍ കിട്ടുന്ന ലൈക്കിന്റെ അടിസ്ഥാനത്തിലാണ് ആരാധകരുടെ വലുപ്പ - ചെറുപ്പം അളക്കുന്നത്. അക്കാര്യം കൊണ്ട് മാത്രമല്ല യുവതാരങ്ങളായാലും മുതിര്‍ന്ന താരങ്ങളായാലും സോഷ്യല്‍ മീഡിയിയല്‍ സജീവമാണ്.

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിംവദന്തി നിഷേധിച്ച് നിത്യ മേനോന്‍

തങ്ങളുടെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയും ആരാധകരുമായി വല്ലപ്പോഴും സംവദിക്കാനുമൊക്കെയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ നിത്യ മേനോന്‍ അക്കാര്യത്തില്‍ അല്പം വ്യത്യസ്തയാണ്.

സോഷ്യല്‍ മീഡിയയിലില്ല

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൊന്നും നിത്യ മേനോന് അംഗത്വമില്ല. സോഷ്യല്‍ മീഡിയ മാനേജ് ചെയ്യാന്‍ താരത്തിന് മാനേജര്‍മാരുണ്ട്. എന്നാല്‍ ആ വഴിക്കേ നിത്യ തിരിഞ്ഞു നോക്കാറില്ല

എന്തുകൊണ്ടാവും

മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ നാല് ഇന്റസ്ട്രികളിലും നായികാ നിരയില്‍ മുന്നിലാണ് ഇപ്പോള്‍ നിത്യ മേനോന്‍. ആരാധകരുടെ കണക്കെടുത്താല്‍ ലൈക്കില്‍ നിത്യ കുതിച്ചുയരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നിട്ടും എന്തേ?

സമയനഷ്ടം

ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിയ്ക്കുന്നത് തീര്‍ത്തും സമയ നഷ്ടമാണെന്നാണ് നിത്യ മേനോന്‍ പറയുന്നത്. കപ്യൂട്ടറിന് മുന്നില്‍ ഇങ്ങനെ വെറുതേ സമയം കളയാന്‍ ഇരിക്കുന്നതിലും ഇനിക്കിഷ്ടം വല്ല മരത്തിന് ചുവട്ടിലോ മലമുകളിലോ ഇരിക്കുന്നതിലാണെന്നും നിത്യ പറയുന്നു.

പുതിയ സിനിമാ വിശേഷം

വിക്രമും നയന്‍താരയും താരജോഡികളായി എത്തിയ ഇരുമുഖനിലാണ് നിത്യ ഒടുവില്‍ അഭിനയിച്ചത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചേരന്‍ അഭിനയിക്കുന്ന അപ്പാവിന്‍ മീസൈ എന്ന തമിഴ് ചിത്രമാണ് അടുത്തതായി നിത്യയുടേതായി റിലീസിന് ഒരുങ്ങുന്നത്.

നിത്യ മേനോന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
While most of the present generation actresses are active on social media by frequently interacting with their fans and also updating their where-about, Nithya Menon has always kept her personal life guarded. The actress who has a huge fan-base down the south is slowly becoming active on social media through her social media managers. When asked about her being refraining from social media, the actress said that she finds social media as a complete waste of time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam