»   » ദൃശ്യങ്ങളില്ല... സംഭാഷണങ്ങളില്‍ നിറഞ്ഞ് ധനുഷിന്റെ മലയാള ചിത്രം, തരംഗം ടീസര്‍!!!

ദൃശ്യങ്ങളില്ല... സംഭാഷണങ്ങളില്‍ നിറഞ്ഞ് ധനുഷിന്റെ മലയാള ചിത്രം, തരംഗം ടീസര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍ എന്നീ നിലകളില്‍ തമിഴ് സിനിമ ലോകത്ത് കഴിവ് തെളിയിച്ച താരമാണ് ധനുഷ്. നിര്‍മാതാവെന്ന നിലയിലും ധനുഷ് തമിഴ് സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ്. രജനികാന്ത് നായകനാകുന്ന കാല കരികാലന്‍ നിര്‍മിക്കുന്നത് ധനുഷാണ്. ധനുഷിന്റെ നിര്‍മാണത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്നത് മൂന്ന് ചിത്രങ്ങളാണ്. അതില്‍ ആദ്യ ചിത്രമായ തരംഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

തന്നേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍??? ബോബി, ഒരു ഫാമിലി ഫണ്‍ ചിത്രം!!!

Tharangam

ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസും പ്രധാന കഥാപാത്രമാകുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇറങ്ങുന്ന ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ സിനിമ ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം  ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശക്തമായ കഥാപാത്രമായി എത്തുന്നു. പത്മനാഭന്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്. ടൊവിനോയുടെ സന്തത സഹചാരിയായ ജോയ് എന്ന കഥാപാത്രത്തെയാണ് ബാലു വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖം നേഹ അയ്യര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

English summary
Tharangam marks the directorial debut of Arun Dominic. He has previously worked on the screenplay of Style starring Unni Mukundan and Tovino Thomas. Tharngam is a black comedy which features Tovino and Balu Varghese as policemen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam