»   » പ്യാര്‍ പ്യാര്‍... ഗാനവുമായി പറവ പറന്നിറങ്ങി!!! സൗബിന്റെ ആദ്യ ചിത്രം!!!

പ്യാര്‍ പ്യാര്‍... ഗാനവുമായി പറവ പറന്നിറങ്ങി!!! സൗബിന്റെ ആദ്യ ചിത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

സഹസംവിധായകനായി സിനിമയിലെത്തി പിന്നീട് നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്യാര്‍ പ്യാര്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോയാണ് യൂടൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. കിസ്മത് ഫെയിം ഷെയ്ന്‍ നിഗമിനൊപ്പം ഒരുപിടി പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. 

'എന്നെ വെറുക്കുന്നവരെ ഞാന്‍ സ്‌നേഹിക്കുന്നു', സുചീലീക്‌സ് നാണം കെടുത്തിയ നടി അഗ്നി ശുദ്ധിക്ക്!!!

രാമലീലയെ പ്രേക്ഷകര്‍ കൈവിട്ടാല്‍... നഷ്ടം ആര്‍ക്ക്? ടോമിച്ചന്‍ മുളകുപാടം എങ്ങനെ അതിജീവിക്കും???

parava

വിനായക് ശശികുമാര്‍ എഴുതി റെക്‌സ് വിജയന്‍ സംവിധാനം ചെയ്യുന്ന പ്യാര്‍ പ്യാര്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നതും റെക്‌സ് വിജയന്‍ തന്നെയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ഔദ്യോഗിക യൂടൂബ് ചാനല്‍ വഴിയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ പറയുന്ന ചിത്രമാണ് പറവ. സൗബിന്റെ കഥയ്ക്ക് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

English summary
First song from Parava was released today. Lyric video of the song ‘Pyaar Pyaar’ was released in YouTube via the official channel of Anwar Rasheed Entertainment. The song is written by Vinayak Sasikumar. Rex Vijayan has composed as well as lent his voice for this beautiful track.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X