»   » ഫാസില്‍ ചിത്രത്തിന്റെ തിരക്കഥ മാറ്റാന്‍ ആവശ്യപ്പെട്ട നായിക, അതിന് ശേഷം ഒരു സിനിമ ചെയ്തില്ല!!

ഫാസില്‍ ചിത്രത്തിന്റെ തിരക്കഥ മാറ്റാന്‍ ആവശ്യപ്പെട്ട നായിക, അതിന് ശേഷം ഒരു സിനിമ ചെയ്തില്ല!!

By: Rohini
Subscribe to Filmibeat Malayalam

1986 ല്‍ റിലീസ് ചെയ്ത ഫാസില്‍ ചിത്രമാണ് എന്നെന്നും കണ്ണേട്ടന്റെ. നവാഗതരായ സംഗീതും സോണിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പ്രണയ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാകുകയും ചെയ്തു.

എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച നായികയെ പിന്നീട് ഒരു സിനിമയിലും കണ്ടില്ല. എന്തായിരുന്നു കാരണം, എവിടെയായിരുന്നു സോണിയ ഇതുവരെ. മനോരമ ന്യൂസ് ചാനലാണ് ഇപ്പോള്‍ സോണിയയെ കണ്ടെത്തിയത്.

എവിടെയാണിപ്പോള്‍

ഇപ്പോള്‍ സോണിയ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ഡാണ്. അവിടെ നാല്‍പതോളം കുട്ടികള്‍ക്ക് ഡാന്‍സ് പഠിപ്പിയ്ക്കുന്നുണ്ട്. കുച്ചുപ്പുടിയിലാണ് ശ്രദ്ധ. ഡാന്‍സ് കാരണമാണ് സോണിയ എന്നെന്നും കണ്ണേട്ടനില്‍ എത്തിയത്.

കണ്ണേട്ടന് ശേഷം എന്തുകൊണ്ടില്ല?

സിനിമയെ അത്ര പ്രാധാന്യത്തോടെ അന്ന് കണ്ടിരുന്നില്ല. പഠനത്തിനായിരുന്നു പ്രധാന്യം. സുവോളജി എം എസ് സി എം ഫില്‍ വരെ പഠിച്ചു. അതിന് ശേഷം ദില്ലിയില്‍ സയന്‍സ് ടീച്ചറായി ജോലി ചെയ്തു. അന്നും ഡാന്‍സിന് തന്നെയായിരുന്നു പ്രാധാന്യം. പഠനം കഴിഞ്ഞാലുള്ള സമയം മുഴുവന്‍ ഡാന്‍സിന് വേണ്ടിയായിരുന്നു

ഹിറ്റ് ചിത്രമായത് കൊണ്ട്

ഹിറ്റ് ചിത്രത്തിന് ശേഷം ഒരുപാട് ജനശ്രദ്ധ ലഭിച്ചു. ഡാന്‍സ് പ്രോഗ്രാമുകള്‍ ലഭിച്ചു. ഉദ്ഘാടനത്തിനൊക്കെ ക്ഷണിയ്ക്കുമായിരുന്നു. എന്നെന്നും കണ്ണേട്ടന്‍ പോലൊരു ഹിറ്റ് ചിത്രം ചെയ്തതോടെ ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. തമിഴില്‍ നിന്നും വന്നു. പക്ഷെ ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ട്രാജഡി എനിക്കിഷ്ടമല്ല.

തിരക്കഥ മാറ്റാന്‍ ആവശ്യപ്പെട്ടത്

സിനിമയില്‍ എനിക്ക് ട്രാജഡി ഇഷ്ടമല്ല. കണ്ണേട്ടന്റെ ക്ലൈമാക്‌സിനോട് യോജിപ്പുണ്ടായിരുന്നില്ല. അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൂടെ എന്ന് സംവിധായകന്‍ ഫാസിലിനോട് ചോദിച്ചിരുന്നു. എന്നിട്ടും കണ്ണേട്ടനില്‍ ട്രാജഡി തുടര്‍ന്നു.

തിരിച്ചു വരുമോ

അതേ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നിരുന്നാലും ഡാന്‍സിന് പ്രധാന്യമുള്ള ഒരു സിനിമ കിട്ടിയാല്‍ ചിലപ്പോള്‍ ആലോചിച്ചേക്കാം എന്ന് സോണിയ പറയുന്നു.

English summary
Heroine, who asked to fazil to change the climax
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam