»   » പൃഥ്വിയോട് ബഹുമാനം, മോഹന്‍ലാലിന്റെ ചിത്രത്തില്‍ നായികമാര്‍ക്ക് പ്രാധാന്യമില്ല, തുറന്നടിച്ച് വീണ്ടും

പൃഥ്വിയോട് ബഹുമാനം, മോഹന്‍ലാലിന്റെ ചിത്രത്തില്‍ നായികമാര്‍ക്ക് പ്രാധാന്യമില്ല, തുറന്നടിച്ച് വീണ്ടും

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമ ഹിറ്റാകുമ്പോഴാണ് താരങ്ങള്‍ പ്രമോഷന് വേണ്ടി ചാനലുകളില്‍ നിറയുന്നത്. ആദം ജോആന്‍ എന്ന ചിത്രം ഹിറ്റായതോടെ അഭിമുഖങ്ങള്‍ നല്‍കി തകര്‍ക്കുകയാണ് ഭാവന. സ്ത്രീ സുരക്ഷയെ കുറിച്ചും മലയാള സിനിമയിലെ ചില തെറ്റായ കീഴ് വഴക്കങ്ങളെ കുറിച്ചുമാണ് ഭാവനയ്ക്ക് സംസാരിക്കാനുള്ളത്.

ഇഷ്ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ട്, ചിലരെ 'കൊള്ളിച്ച്' ഭാവന

കപ്പ ടിവിയ്ക്കും, ഏഷ്യനെറ്റ് ന്യൂസിനും നല്‍കിയ അഭിമുഖത്തിന് ശേഷം ഇതാ മനോരമ ന്യൂസിലും. സിനിമയുടെ മാര്‍ക്കറ്റിങിന് നായികമാരെ ആവശ്യമില്ല എന്നാണ് ഭാവന പറയുന്നത്. ഭാവയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പുരുഷാധിപത്യം

മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് ഭാവന പറയുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രക്കുറവുണ്ട്. നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത ഒന്നും നായികമാര്‍ക്കില്ല എന്ന് ഭാവന പറഞ്ഞു.

നായിക അത്യാവശ്യമല്ല

നായികമാരുടെ സ്ഥാനം എപ്പോഴും രണ്ടാമതാണ്. നായിക സിനിമയില്‍ അത്യാവശ്യമല്ല എന്നതാണ് പരമാര്‍ത്ഥം എന്ന് ഭാവന പറയുന്നു.

പ്രതിഫലം കൂടില്ല

ഒരു സിനിമ വിജയിച്ചത് കൊണ്ട് എനിക്കാരും ശമ്പളം കൂട്ടി തന്നിട്ടില്ല എന്നും ഭാവന പറഞ്ഞു. വിജയമോ പരാജയമോ നായികമാരുടെ കാര്യത്തില്‍ പ്രതിഫലിക്കാറില്ലത്രെ.

സൂപ്പര്‍താര ചിത്രങ്ങളില്‍

മോഹന്‍ലാലിനെ പോലെ ഒരു നായകനെ വച്ച് സിനിമ എടുക്കമ്പോള്‍ സിനിമയുടെ മാര്‍ക്കറ്റിങിന് നായിക ആരാണ് എന്നുള്ളത് വലിയ കാര്യമല്ല എന്നാണ് ഭാവന പറഞ്ഞത്.

പൃഥ്വി നല്ല സുഹൃത്ത്

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും, പൃഥ്വിയോട് ബഹുമാനമാണെന്നും ഭാവന പറഞ്ഞു. ഭാവനയെ ഏറ്റവും അധികം പിന്തുണയ്ക്കുന്ന നടനാണ് പൃഥ്വിരാജ്.

എന്റെ വരന്‍

പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് ഞാന്‍. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്ന ആളാണ് എന്റെ വരന്‍. വിവാഹ ശേഷവും അഭിനയിക്കും - ഭാവന വ്യക്തമാക്കി.

ഇഷ്ടമല്ലാത്തവരെ ഒതുക്കുന്നു

ഇഷ്ടമല്ലാത്തവരെ ഒതുക്കുന്ന രീതി മലയാള സിനിമയില്‍ ഉണ്ട് എന്ന് നേരത്തെ ഭാവന പ്രതികരിച്ചിരുന്നു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും നടി വെളിപ്പെടുത്തി

English summary
Heroines are not necessary for film says Bhavana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam