മലയാളത്തിന്റെ നായികമാര്‍

By Nisha Bose

Shobhana-Manju
ആദ്യ കാലത്ത് മലയാള സിനിമയില്‍ നായക കഥാപാത്രങ്ങോട് കിടപിടിച്ച് നില്‍ക്കുന്ന നായികമാരുണ്ടായിരുന്നു. ഷീല, അംബിക, പത്മിനി, രാഗിണി എന്നിവരെ ആ പട്ടികയില്‍ പെടുത്താം. ഇവര്‍ നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോയിരുന്നില്ല.

പിന്നീട് 1980കളില്‍ മലയാള സിനിമയ്ക്ക് രണ്ടു സൂപ്പര്‍താരങ്ങളെ ലഭിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഹീറോയ്ക്ക് പ്രാധാന്യം ലഭിയ്ക്കുന്ന ചിത്രങ്ങളുടെ കുത്തൊഴുക്കിലും നായികമാര്‍ പിടിച്ചു നിന്നു. അവരുടേതായ സ്ഥാനം ഉറപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ നായികമാര്‍ക്ക് കഴിഞ്ഞു.

പഞ്ചാഗ്‌നി എന്ന ചിത്രത്തിലൂടെ ഗീതയ്ക്ക് പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിയ്ക്കുന്ന ഒരു കഥാപാത്രത്തെ സമ്മാനിയ്ക്കാനായി. ഹരിഹരന്‍എംടി കൂട്ടുകെട്ടില്‍ പിറന്ന നഖക്ഷതങ്ങളിലൂടെ മോനിഷ എന്ന നടിയുടെ കഴിവ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു.

സീമ, സുഹാസിനി, സുമലത, പാര്‍വതി, ശാരി, ഉര്‍വ്വശി എന്നിവര്‍ക്കും ശക്തമായ കഥാപാത്രങ്ങളെ ലഭിച്ചു. അഞ്ചു തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഉര്‍വ്വശി സ്വന്തമാക്കി. മഴവില്‍കാവടി, തലയണമന്ത്രം, കാക്കത്തൊള്ളായിരം തുടങ്ങിയ ചിത്രങ്ങളിലൂടെ നടി തന്റെ അഭിനയമികവ് തെളിയിച്ചു. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലെ ശാരി അവതരിപ്പിച്ച സോഫിയ പതിവു നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. തൂവാനതുമ്പികളിലെ സുമലതയുടെ വേഷം ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്നു.

1990 കളില്‍ ശക്തമായ നായികാ കഥാപാത്രങ്ങളുമായി ശോഭന അരങ്ങു വാണു. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ശോഭന അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചു. ശക്തമായ നിരവധി നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ശോഭന 90കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു. നായകനോളം ഒരു പക്ഷേ അതിനേക്കാള്‍ പ്രാധാന്യമുള്ള നിരവധി നായിക കഥാപാത്രങ്ങള്‍ക്കാണ് ശോഭന ജീവന്‍ നല്‍കിയത്.

90കളുടെ മധ്യത്തില്‍ മലയാള സിനിമയ്ക്ക് മഞ്ജുവാര്യര്‍ എന്ന അനുഗ്രഹീത നടിയെ ലഭിച്ചു. സല്ലാപം എന്ന തന്റെ കന്നി ചിത്രത്തിലൂടെ കഴിവു തെളിയിച്ച മഞ്ജു ഈ പുഴയും കടന്ന്, കന്‍മദം, പത്രം എന്നീ സിനിമകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച ഭദ്ര മലയാള സിനിമയിലെ ഏറ്റവും ശക്തമായ നായിക കഥാപാത്രങ്ങളിലൊന്നാണ്. ദിലീപുമായുളള വിവാഹശേഷം സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും മഞ്ജു വിട്ടുനില്‍ക്കുന്നു.

ഇന്ന് പ്രതിഭയുണ്ടെങ്കിലും സിനിമയില്‍ നായികമാര്‍ക്ക് കഴിവ് തെളിയിക്കാനുതകുന്ന കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നത് വളരെ വിരളമാണ്. ടിവി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ 2003ല്‍ മീരാ ജാസ്മിനെ ദേശീയ അംഗീകാരം തേടിയെത്തി.

എന്നാല്‍ വീണ്ടും ഒരു ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗദ്ദാമ എന്ന ചിത്രത്തിലൂടെ ഒരു ശക്തമായ സ്ത്രീ കഥാപാത്രം വെള്ളിത്തിരയിലെത്തുന്നത്. ഗദ്ദാമയിലെ പ്രകടനത്തിന് കാവ്യയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിയ്ക്കുകയും ചെയ്തു.

പുതു തലമുറയില്‍ അഭിനയത്തെ ഗൗരവമായി കാണുന്നവരുടെ എണ്ണം കുറവാണ്. പണത്തിന്റേയും ഗ്ലാമറിന്റേയും വഴിയിലൂടെ നടക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് സിനിമ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി ദാഹിച്ചു നടക്കുകയൊന്നുമല്ല താന്‍ എന്ന് അഭിമുഖങ്ങളില്‍ തുറന്നടിയ്ക്കുന്നവരും കുറവല്ല.

നായികമാരെ തേടി ശക്തമായ കഥാപാത്രം എത്തുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ അത്തരം വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന നായികമാര്‍ നമുക്ക് ഇന്ന് ഉണ്ടോ എന്ന കാര്യവും ആലോചിക്കേണ്ടതാണ്.

മലയാളത്തിന്റെ നായികമാര്‍

മലയാളത്തിന് മറക്കാനാവാത്ത ഒരുപിടി നായികാകഥാപാത്രങ്ങളെ സമ്മാനിച്ച നടിമാരാണ് ഷീല, അംബിക, പത്മിനി, രാഗിണി എന്നിവര്‍. അഭിനയത്തിന്റെ വിവിധ തലങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ഇവരില്‍ നിന്ന് ഇന്നത്തെ നായികമാര്‍ക്ക് പലതും പഠിക്കാനുണ്ട്.

മലയാളത്തിന്റെ നായികമാര്‍

കന്നഡ നടിയായ ശാരദ തുലാഭാരം(1969) എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. സ്വയംവരം(1973) എന്ന ചിത്രത്തിലൂടെ വീണ്ടും അംഗീകാരം അവരെ തേടിയെത്തി

മലയാളത്തിന്റെ നായികമാര്‍

നിമിഷ നേരം കൊണ്ട്‌ മാറി മറിയുന്ന ഭാവങ്ങള്‍ ഒളിപ്പിച്ച വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന മോനിഷ നഖക്ഷതങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചു.പഞ്ചാഗ്‌നി എന്ന ചിത്രത്തിലൂടെ ഗീതയ്ക്ക് പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിയ്ക്കുന്ന ഒരു കഥാപാത്രത്തെ സമ്മാനിയ്ക്കാനായി

മലയാളത്തിന്റെ നായികമാര്‍

തൂവാനത്തുമ്പികളിലെ ക്ലാരയായി സുമലത പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ സുഹാസിനിയും മലയാളികളുടെ പ്രിയപ്പെട്ടവളായി.മമ്മൂട്ടിയ്‌ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ ജോടിയായ സീമയും എണ്‍പതുകളിലെ തിരക്കേറിയ നടിയായിരുന്നു.

മലയാളത്തിന്റെ നായികമാര്‍

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കിരീടം, വടക്കുനോക്കിയന്ത്രം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ പാര്‍വതിയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ജയറാമിനെ വിവാഹം ചെയ്ത ശേഷം അഭിനയരംഗത്തോട് വിടപറഞ്ഞു. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലെ ശാരി അവതരിപ്പിച്ച സോഫിയ പതിവു നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. മഴവില്‍ക്കാവടി, തലയണമന്ത്രം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് വട്ടം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉര്‍വ്വശിയെ തേടിയെത്തി

മലയാളത്തിന്റെ നായികമാര്‍

മണിച്ചിത്രത്താഴിലെ നാഗവല്ലി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല. മലയാള മണ്ണിലേയ്ക്ക് ദേശീയ പുരസ്‌കാരം കൊണ്ടുവന്ന കഥാപാത്രമൊന്നു മതി ശോഭന എന്ന അഭിനയ പ്രതിഭയെ വിലയിരുത്താന്‍.

സല്ലാപം എന്ന കന്നിച്ചിത്രത്തിലൂടെ തന്നെ കഴിവുള്ള നടിയാണ് താനെന്ന് മഞ്ജു വാര്യര്‍ തെളിയിച്ചു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന മഞ്ജുവിന്റെ മടങ്ങിവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുന്നു.

 മലയാളത്തിന്റെ നായികമാര്‍

പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ ബഹുമതി കരസ്ഥമാക്കിയെങ്കിലും വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ മീരയിലെ അഭിനേത്രിയ്ക്ക് മങ്ങലേല്‍പ്പിച്ചുവോ?

മലയാളത്തിന്റെ നായികമാര്‍

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികമാര്‍ ഒന്നൊന്നായി അന്യഭാഷകളിലേയ്ക്ക് ചേക്കേറുമ്പോഴും മലയാളത്തില്‍ ഉറച്ചു നിന്ന നടിയാണ് കാവ്യ. പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങള്‍ കാവ്യയുടെ അഭിനയപാടവത്തിന് അടിവരയിടുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X