ഫോണ്‍ നമ്പര്‍ സിനിമയില്‍; നടിയ്ക്ക് ഉറക്കം നഷ്ടമായി

By Lakshmi

സിനിമകളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ യഥാര്‍ത്ഥത്തില്‍ ആരെങ്കിലും ഉയോഗിക്കന്ന നമ്പറുകളായിരിക്കുമോ, സിനിമയില്‍ കാണുന്ന നമ്പറില്‍ പ്രേക്ഷകരിലാരെങ്കിലും ബന്ധപ്പെട്ടുനോക്കിയാല്‍ സിനിമയിലെ കഥാപാത്രങ്ങളെ കിട്ടുമോ. എന്തായാലും കൂടുതല്‍പ്പേരൊന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലെ ഫോണ്‍ നമ്പറലെല്ലാം ഓര്‍ത്തുവെച്ച് മിനക്കെട്ടിരുന്ന് വിളിച്ചുനോക്കാന്‍ ശ്രമിക്കാറുണ്ടാകില്ല. എന്നാല്‍ ആരും ഇങ്ങനെ ചെയ്യില്ലെന്നും പറാന്‍ കഴിയില്ല. കാരണം ചിലര്‍ ഇങ്ങനെ ചെയ്തതിനെത്തുടര്‍ന്ന് നടി മൗബാനി സര്‍ക്കാറന് ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

സ്വന്തം മൊബൈല്‍ ഫോണിന്റെ നിലയ്ക്കാത്ത റിങ് കാരണം മൗബാനിയ്ക്ക് ഉറങ്ങാനേ കഴിയുന്നില്ല. പുതിയ ചിത്രമായ ഗെയിമില്‍ അറിഞ്ഞോ അറിയാതേയോ മൗബാനിയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതാണ് താരത്തിന് പാരയായിരിക്കുന്നത്.

moubani

ഗെയിമിന്റെ ട്രെയിലറില്‍ ഈ നമ്പര്‍ വ്യക്തമാണ് ഇത് കണ്ട ഏതോ ഒരാള്‍ ഓര്‍ത്തുവച്ച് ഡയല്‍ ചെയ്തതോടെയാണ് മൗബാനിയ്ക്ക ശല്യം തുടങ്ങിയത്. ഫോണില്‍ നടിയെത്തന്നെ കിട്ടിയതോടെ വിവരം കാട്ടുതീ പോലെ പടരുകയും ഇയാളുടെ കയ്യില്‍ നിന്നും ഈ നമ്പര്‍ പലരുടെയും പക്കലെത്തുകയും ചെയ്തു. ഇതോടെ താരത്തിന്റെ മൊബൈല്‍ ഫോണിന് വിശ്രമമില്ലാതായി.

അര്‍ദ്ധരാത്രിയില്‍പ്പോലും ഫോണ്‍ റിങ് ചെയ്യുന്നത് മൗബാനിയെ അക്ഷരാര്‍ത്ഥത്തില്‍ വലയ്ക്കുകയാണ്. ഒരാഴ്ചയായിട്ട് ഇതാണത്രേ സ്ഥിതി. ട്രെയിലറില്‍ ഈ നമ്പര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നകാര്യത്തില്‍ വ്യക്തത വരുത്താനായി മൗബാനി തന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. താരത്തിന് സിനിമ കാണാനുള്ള സമയം കിട്ടിയിട്ടില്ല. ഇക്കാര്യം ചിത്രത്തിന്റെ അണിയറക്കാരെയും താരം അറിയിച്ചുകഴിഞ്ഞു.

കോളെജില്‍ പഠിയ്ക്കുമ്പോള്‍ മുതല്‍ ഉപയോഗിച്ചുവരുന്ന നമ്പറായതിനാല്‍ ശല്യം നിര്‍ത്താനായി അത് മാറ്റുകയെന്നത് മൗബാനിയ്ക്ക് തല്‍ക്കാലം ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. ഏറെനാളായി കൂടെയുള്ള നമ്പറായതിനാല്‍ അതിനോട് ഒരു വൈകാരിക ബന്ധമുണ്ടെന്നാണ് മൗബാനി പറയുന്നത്. മാന്ത്രികന്‍ പിസി സര്‍ക്കാര്‍ ജൂനിയറിന്റെ മകളാണ് മൗബാനി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X