നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

By Aswathi

പൊതുവെ സിനിമയില്‍ നായികമാര്‍ പ്രണയിക്കേണ്ടത് നടനെയല്ലെ. പക്ഷെ ചില ഇടങ്ങളില്‍ അത് തലമറിഞ്ഞു സംഭവിച്ചു. സംവിധായകന്മാര്‍ നായികമാരെ, അല്ലെങ്കില്‍ നായികമാര്‍ സംവിധായകരെ പ്രണയിച്ചു. ഒരു പാട് താര വിവാഹങ്ങള്‍ക്ക് സാക്ഷിയായ നമുക്ക് ഇനി അതുകൂടെ ഒന്ന് പരിശോധിക്കാം. സംവിധായകന്മാരും നായികമാരും തമ്മിലുള്ള പ്രണയവും വിവാഹവും ചില വിവാഹ മോചനങ്ങളും കാണൂ...

അമല പോള്‍ വിജയ്

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

വിജയ് സംവിധാനം ചെയ്ത 'ദൈവത്തിരുമകള്‍' എന്ന ചിത്രത്തിലാണ് അമല പോള്‍ ആദ്യമായി അഭിനയിക്കുന്നത്. അവിടെ തന്നെ തളിര്‍ത്തു തുടങ്ങിയിരുന്നു പ്രണയം. ദൈവത്തിരുമകളില്‍ സെക്കന്റ് ഹീറോയിനായിരുന്നു അമല. പിന്നീട് അമലയെയും ഇളയ ദളപതി വിജയ് യെയും ജോഡികളാക്കി വിജയ് 'തലൈവ' എന്ന ചിത്രം സംവിധാനം ചെയ്തു. അതോടെ ഇരുവരുടെയും പ്രണയം പാട്ടായി. ഇപ്പോള്‍ വിവാഹിതരുമായി. സുന്ദര ദാമ്പത്യം നയിക്കുന്നു

ആനി- ഷാജി കൈലാസ്

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

1994 ലാണ് ആനിയെ നായികയാക്കി ഷാജി കൈലാസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 'രുദ്രാക്ഷം' എന്ന സിനിമയിക്ക് ശേഷം ഒരേ ഒരു സിനിമ മാത്രമാണ് ആനി ചെയ്തത്. അപ്പോഴേക്കും ഇരുവരും പ്രണയത്തിലുമായി വിവാഹവും ചെയ്തു. ഇപ്പോള്‍ മാതൃകാ ദമ്പതികള്‍

റിമ ആഷിഖ് അബു

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

'22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രം റിമയിക്കും ആഷിഖിനും വളരെ പ്രധാനപ്പെട്ടതാണ്. റിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് ലഭിച്ചതും ആഷിഖിന് മികച്ച നടനെന്ന് മലയാള സിനിമയില്‍ പേരുകിട്ടിയതും ഈ ചിത്രത്തിന് ശേഷമാണ്. ഇതോടെ ഇരുവരും പ്രണയത്തിലുമായി പോയ വര്‍ഷം വിവാഹിതരുമായി.

സോണിയ അഗര്‍വാള്‍- സെല്‍വ രാഘവന്‍

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

ധനുഷ് നായകനായ 'കാദല്‍ കണ്ടേന്‍' എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗര്‍വാളിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിന്റെ സംവിധായകനാകട്ടെ സെല്‍വ രാഘവനും. പിന്നീട് സെല്‍വരാഘവന്റെ 7ജി റെയിന്‍ബോ, പുതുപ്പേട്ടൈ എന്നീ ചിത്രങ്ങളിലൂടെ സോണിയയ്ക്ക് തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു. അതോടെ ആ പ്രണയവും തളിര്‍ത്തു. 2006 ല്‍ ഇരുവരും വിവാഹിതരായി. നാല് വര്‍ഷം നീണ്ട ദാമ്പത്യം 2010 ല്‍ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു.

രേവതി സുരേഷ് മേനോന്‍

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

നടനും ഛായാഗ്രഹകനും സംവിധായകനുമായ സുരേഷ് മേനോനും രേവതിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ 1988 ല്‍ വിവാഹം ചെയ്തു. പതിനഞ്ച് വര്‍ഷം മാത്രമാണ് ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നത്. പരസ്പരധാരണയോടെ 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

 ഖുശുബൂ- സുന്ദര്‍ സി

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

'മുറൈ മാമന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് 1995 ലാണ് ഖുശുബു സുന്ദറിനെ കാണുന്നത്. ആ ചിത്രം സുന്ദറിന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു. അത് പെട്ടന്ന് വിവാഹത്തിലുമെത്തി. ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍. സിനിമയില്‍ ഇപ്പോഴും രണ്ടുപേരും സജീവമാണ്.

പൂര്‍ണിമ ഭാഗ്യരാജ്

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

'ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്' എന്ന ചിത്രമാണ് ഈ പ്രണയത്തിനും വിവാഹത്തിനും വഴിവച്ചത്. 1980 മുതല്‍ 84 വരെയാണ് പൂര്‍ണിയ സിനിമയില്‍ സജീവമായത്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ പൂര്‍ണിമ ആദലാള്‍ കാദല്‍ സെവീര്‍ (2013), ജില്ല (2014) എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവന്നു.

സീത പാര്‍ത്തിപന്‍

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

ഭാഗ്യരാജിന്റെ അസിസ്റ്റന്റായിട്ടാണ് പാര്‍ത്തിപന്‍ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ഗുരുവിന്റെ വഴി പിന്തുടര്‍ന്ന പാര്‍ത്തിപന്‍ തന്റെ സിനിമയിലെ നായികയെ വിവാഹം ചെയ്തു. 1990 ലായിരുന്നു ആ പ്രണയ വിവാഹം. പക്ഷെ ദാമ്പത്യത്തില്‍ ഗുരുവിനെ പിന്തുടരാന്‍ പാര്‍ത്തിപന് സാധിച്ചില്ല. 2001 ല്‍ സീതയും പാര്‍ത്തിപനും വേര്‍പിരിഞ്ഞു.

രമ്യ കൃഷ്ണ- കൃഷ്ണ വംശി

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

'ചന്ദ്രലേഖ' എന്ന തെലുങ്ക് ചിത്രമാണ് രമ്യയുടെയും കൃഷ്ണ വംശിയുടെയും ജീവിതത്തില്‍ പ്രണയം വിതച്ചത്. പെട്ടന്ന് ആ ബന്ധം വിവാഹത്തിലേക്ക് തിരിഞ്ഞു. രമ്യ ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും പരിപാടികളിലും സജീവമാണ്.

രാധിക - പ്രതാപ് പോത്തന്‍

നായകന്മാരെ അല്ല, സംവിധായകരെ പ്രണയിച്ച നായികമര്‍

'മീണ്ടും ഒരു കാദല്‍ കഥ' എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തനും രാധികയും ഒന്നിക്കുന്നത്. 1985 ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് ഇരുവരും വേര്‍പിരിയുകയും മറ്റൊരാളെ സ്വീകരിക്കുകയും ചെയ്തു. ശരത്ത് കുമാറിന്റെ ഭാര്യയാണ് ഇപ്പോള്‍ രാധിക. അമല സത്യാനന്ദാണ് പ്രതാപ് പോത്തന്റെ ഭാര്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X