»   » ഹേയ് ജൂഡിന് കളക്ഷന്‍ കൂടാന്‍ കാരണമുണ്ട്, ബോക്‌സോഫീസ് കളക്ഷന്‍ അറിയാം!!

ഹേയ് ജൂഡിന് കളക്ഷന്‍ കൂടാന്‍ കാരണമുണ്ട്, ബോക്‌സോഫീസ് കളക്ഷന്‍ അറിയാം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഫെബ്രുവരി ആദ്യം പുറത്തിറങ്ങിയ ഹേയ് ജൂഡിന് തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണം. സോഷ്യല്‍ മീഡിയയിലും ചിത്രത്തെ കുറിച്ച് പോസിറ്റീവായ നിരൂപണങ്ങളും പ്രചരിക്കുന്നുണ്ട്. ഹേയ് ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ പ്രധാന കാരണം ചിത്രത്തിന്റെ പ്രൊഡക്ഷന്റെയും സംവിധാനത്തിന്റെയും മികവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അക്ഷയ് കുമാറിന്റെ ഗോള്‍ഡ് ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം


നിവിന്‍ പോളിയും തമിഴ് നടി തൃഷയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമായ ഹേയ് ജൂഡ് സംവിധാനം ചെയ്തത് ശ്യാമ പ്രസാദാണ്‌നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.


heyjude

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹേയ് ജൂഡ് റിലീസ് ചെയ്ത ആദ്യ ദിവസം 1.2 കോടി ബോക്‌സോഫീസില്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ കൂടാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്.


നിവിന്‍ പോളിക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ചിത്രത്തിലെ ജൂഡ്. സിദ്ദിഖ് നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
hey jude box office collection

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam