»   » പല ലുക്കിലും കണ്ടിട്ടുണ്ടെങ്കിലും നിവിന്‍ പോളിയെ ഇങ്ങനെ കണ്ടിട്ടുണ്ടാകില്ല പ്രേക്ഷകര്‍! ഇത് ജൂഡ്...

പല ലുക്കിലും കണ്ടിട്ടുണ്ടെങ്കിലും നിവിന്‍ പോളിയെ ഇങ്ങനെ കണ്ടിട്ടുണ്ടാകില്ല പ്രേക്ഷകര്‍! ഇത് ജൂഡ്...

Posted By:
Subscribe to Filmibeat Malayalam
ഇതുവരെ കണ്ട നിവിൻ പോളിയല്ല ഇനി | filmibeat Malayalam

മലയാളത്തില്‍ വളരെ പെട്ടന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവതാരമാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന് ആദ്യ സിനിമ മുതലിങ്ങോട്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം വരെ കാര്യമായി രൂപമാറ്റങ്ങള്‍ക്ക് വിധേയമാകാതായെയാണ് നിവിന്‍ പോളി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. അത്തരം രൂപ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളായിരുന്നില്ല നിവിനെ തേടി എത്തിയിരുന്നതും.

അനുഷ്‌കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം! സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഇത്...

ചിരിപ്പിക്കാന്‍ അല്ല, ചിന്തിപ്പിക്കാന്‍ എത്തുന്നു പുണ്യാളന്‍! കട്ടക്കലിപ്പില്‍ ജോയ് താക്കോല്‍ക്കാരൻ!

2018ല്‍ അതിനൊരു മാറ്റം വരികയാണ്. അതിന് സൂചന നല്‍കുന്നതാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേയ് ജൂഡ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജൂഡിന്റേയും ക്രിസ്റ്റലിന്റേയും കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് തമിഴ് നായിക തൃഷയാണ്. തൃഷയുടെ ആദ്യ മലയാള ചിത്രം കൂടെയാണ് ഹേയ് ജൂഡ്.

Hey Jude

ഈ ചിത്രത്തില്‍ താനൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രയെയാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടുകൊണ്ട് നിവിന്‍ പോളി പറഞ്ഞിരുന്നു. ശരീര ഭാരം ഈ കഥാപാത്രത്തിനായി നിവിന്‍ വര്‍ദ്ധിപ്പിച്ചിരുന്നു. വട്ടക്കണടയണിഞ്ഞ് കാഴ്ചയില്‍ ഒരു പ്രത്യേകത തോന്നുന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതകരിപ്പിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ പോളിയുടെ മലയാള സിനിമയാണ് ഹേയ് ജൂഡ്.

ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന ശ്യാമപ്രസാദ് ചിത്രമാണിത്. സിദ്ധിഖ്, പ്രതാപ് പോത്തന്‍, നീന കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിന് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

English summary
Hey Jude first look poster is out. Trisha and Nivin Pauly have a cute rom-com in store. Directed by Shyamprasad, Hey Jude is a romantic comedy featuring Trisha and Nivin Pauly. A seasoned actor in Kollywood, this film marks Trisha's foray into Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam