»   » തൃഷ ഉമ്മ വെച്ചപ്പോഴുള്ള നിവിന്‍ പോളിയുടെ ഭാവം.. റിന്ന ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ!

തൃഷ ഉമ്മ വെച്ചപ്പോഴുള്ള നിവിന്‍ പോളിയുടെ ഭാവം.. റിന്ന ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ!

Posted By:
Subscribe to Filmibeat Malayalam
തൃഷ ഉമ്മ വെച്ചപ്പോള്‍ നിവിന്റെ ഭാവം | filmibeat Malayalam

തെന്നിന്ത്യന്‍ താരറാണിയായ തൃഷ നിവിന്‍ പോളിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണിപ്പോള്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ് താരം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. തൃഷ
യുടെയും നിവിന്‍ പോളിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

ബിലാലില്‍ ദുല്‍ഖര്‍ ഇല്ലെന്നുറപ്പായി.. പ്രണവിനെ ഉറപ്പിക്കാമോ? സംവിധായകന്റെ ഉത്തരം?

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നിവിന്‍ പോളി അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ താരത്തിന്റെ ലുക്കില്‍ അത്രയധികം മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ശാരീരികമായി അത്തരം രൂപമാറ്റങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രമൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ആരാധകരുടെ ഈ പരാതിക്ക് പരിഹാരമാവുകയാണ് ഹേയ് ജൂഡിലൂടെ.

നിവിന്‍ പോളിയുടെ ലുക്ക്

മലര്‍വാടിയിലൂടെ തുടങ്ങിയ നിവിന്‍ ഞണ്ടുകളുടെ നാട്ടിലെത്തിയപ്പോഴും കാര്യമായ രൂപമാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ലെന്ന പതിവ് പരാതി ഇനി തുടരേണ്ടതില്ല. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡില്‍ തികച്ചും വ്യത്യസ്തമായ രൂപഭവവുമായാണ് താരം എത്തുന്നത്.

ശരീരഭാരം വര്‍ധിപ്പിച്ചു

ശാരീരികമായി ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിനായിരുന്നു പുറത്തിറക്കിയത്.

വട്ടക്കണ്ണട ധരിച്ചെത്തുന്നു

ശരീരഭാരം വര്‍ധിപ്പിച്ച് വട്ടക്കണ്ണടയും വെച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ജൂഡിന്റെയും ക്രിസ്റ്റലിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീണ്ടും ശ്യാമപ്രസാദിനൊപ്പം

ഇവിടെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിച്ച നിവിന്‍ പോളി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അദ്ദേഹത്തിനൊപ്പം ചേരുന്നത്. നീന കുറുപ്പ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ത്രിഷയും നിവിനും

പ്രണയാതുരനായി നില്‍ക്കുന്ന നിവിന്‍ പോലിയുടെ കവിളില്‍ ത്രിഷ ഉമ്മ വെക്കുന്ന ചിത്രം നോക്കൂ. ജൂഡും ക്രിസ്റ്റലും ഒരുമിച്ച് നില്‍ക്കുമ്പോള്‍ നല്ല ചേര്‍ച്ചയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

നിവിന്‍ പോളിയുടെ ലുക്ക്

നിവിന്‍ പോളിയുടെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇത്രയും തടിവെച്ച താരത്തിനെ മുന്‍പ് പ്രേക്ഷകര്‍ കണ്ടിട്ടില്ല. ജൂഡാവുന്നതിന് മുന്‍പ് ശരീരഭാരം വര്‍ധപ്പിക്കണമെന്ന് സംവിധായകന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു.

ബീച്ചില്‍ ആര്‍ത്തുല്ലസിക്കുന്ന ക്രിസ്റ്റല്‍

ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് ത്രിഷ അവതരിപ്പിക്കുന്നത്. ബീച്ചില്‍ ഉല്ലസിക്കുന്ന ക്രിസ്റ്റലിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സംവിധായകനൊപ്പം താരങ്ങള്‍

മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകരിലൊരാളായ ശ്യാമപ്രസാദിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരാണ് മിക്ക താരങ്ങളും. ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്. സംവിധായകനൊപ്പം നിവിനു ത്രിഷയും നില്‍ക്കുന്ന ചിത്രം കാണൂ.

നിവിനും ത്രിഷയും തമ്മിലുള്ള സൗഹൃദം

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ സ്വന്തം താരമായ ത്രിഷ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിവിന്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ തന്റെ സീനിയറാണെങ്കിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് താരം പറയുന്നു.

നിവിന്‍ പോളി അപമര്യാദയായി പെരുമാറിയെന്ന് പ്രചരിപ്പിച്ചു

ഹേയ് ജൂഡിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് നിവിന്‍ പോളി മോശമായി പെരുമാറിയെന്നാരോപിച്ച് പ്രമുഖ സിനിമാ മാസിക റിപ്പോര്‍ട്ട് നല്‍കിയത്. സംവിധായകന്‍ സമ്മതിച്ചിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ താരം വിസമ്മതിച്ചുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ച് ശ്യാമപ്രസാദ് തന്നെ രംഗത്തെത്തിയിരുന്നു.

English summary
Hey Jude location photos getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam