സസ്‌പെന്‍സ് ഒളിപ്പിച്ച് ഹായ് അയാം ടോണി

By Lakshmi

ഹണീ ബീ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹായ് അയാം ടോണിയുടെ ട്രെയിലര്‍ പുറത്തുവന്നു. സസ്‌പെന്‍സുകള്‍ ഏറെയുള്ള ട്രെയിലറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ബിജു മേനോന്റെ ഷോട്ടോടുകൂടിയാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് ലാല്‍, ആസിഫ് അലി, ലെന, മിയ ജോര്‍ജ്ജ് എന്നിവരെയെല്ലാം കാണിയ്ക്കുന്നുണ്ട്. 1 മിനിറ്റ് 58 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എന്തായാലും ചിത്രത്തെക്കുറിച്ചുള്ള കൗതുകം പ്രേക്ഷകരില്‍ ജനിപ്പിക്കുമെന്നുള്ള കാര്യമുറപ്പാണ്.

ചിത്ത്തിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന് ലാലിന്റെ കഷണ്ടിയും നീളന്‍ താടിയുമുള്ള ലുക്ക് തന്നെയാണ്. ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത് എന്നാണ് സൂചന. ടോണിയെന്ന കഥാപാത്രം മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് തീര്‍ത്തും അപ്രതീക്ഷിതമായി കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

<iframe width="560" height="315" src="//www.youtube.com/embed/L--QwfqsN0Q" frameborder="0" allowfullscreen></iframe>

ഹണീ ബിയില്‍ കൊച്ചിയെ ഒരു കഥാപാത്രത്തെയെന്നപോലെ അവതരിപ്പിച്ച ജീന്‍ പോള്‍ രണ്ടാം ചിത്രത്തില്‍ ബാംഗ്ലൂരിനെയാണ് പശ്ചാത്തലമാക്കുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ദിവസംകൊണ്ട് നടക്കുന്ന കഥയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. ഹണീ ബീ യുവത്വത്തിന്റെയും സൗഹൃദത്തിന്റെയുമെല്ലാം ആഘോഷം നിറഞ്ഞൊരു ചിത്രമായിരുന്നുവെങ്കില്‍ ഹായ് അയാം ടോണി മുഴുവനായും സസ്‌പെന്‍സ് ഒളിപ്പിച്ച വ്യത്യസ്തതയുള്ള ചിത്രമായിരിക്കുമെന്നാണ് സൂചന. ജൂലൈയിലാണ് ചിത്രം റീല്‌സ ചെയ്യുന്നത്.

ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. എസ്‌ജെഎം എന്റര്‍ടെയ്ന്‍മെന്റ് ആന്റ് ഐഡിയാസിന്റെ ബാനറില്‍ സിബി തോട്ടപുറം, ജോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X