twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് ദിലീപ്! രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് ഹൈബി ഈഡന്‍

    |

    Recommended Video

    പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | #KeralaFloods | FilmiBeat Malayalam

    ഹിമാചലിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി. സനല്‍ കുമാര്‍ ശശീധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിന് പോയ സംഘമാണ് ഛത്രയില്‍ കുടുങ്ങിയത്. മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശീധരന്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് മുപ്പതോളം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. സഹായം അഭ്യര്‍ഥിച്ച് സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

    താന്‍ സുരക്ഷിത സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായി മധു വാര്യര്‍ പറഞ്ഞിരുന്നു. പിന്നാലെ തന്നെ കേന്ദ്രമന്ത്രി വി മുരളിധരന്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗത്ത് എത്തി. കേന്ദ്രധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ എംപി പറയുന്നു. വിവരം അറിഞ്ഞ ഉടന്‍ മഞ്ജുവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് തന്നെ സമീപിച്ചതായി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

    dileep-manju

    ഹൈബി ഈഡന്റെ വാക്കുകളിലേക്ക്...

    മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

    നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

    English summary
    മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് ദിലീപ്! രക്ഷാ പ്രവര്‍ത്തനത്തിനുള്ള നടപടി ആരംഭിച്ചെന്ന് ഹൈബി ഈഡന്‍
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X