മരക്കാര്‍ റിലീസ് തടയണമെന്ന ആവശ്യം! ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
മരക്കാര്‍ അറബിക്കടലിന്റെ സിഹം റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. അനാവശ്യമായി കത്രിക വെക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡും നിലപാടെടുത്തു. നേരത്തെ സിനിമ തങ്ങളുടെ കുടുംബത്തെയും മരക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മരക്കാരുടെ പിന്‍മുറക്കാരി കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.

കുഞ്ഞാലി മരക്കാരുടെ യഥാര്‍ത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിട്ടുളളതെന്നും സിനിമക്ക് പ്രദര്‍ശാനുമതി നല്‍കിയാല്‍ മതവിദ്വേഷത്തിന് കാരണമാവുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു, കൂടാതെ സമുദായ സൗഹാര്‍ദ്ദം തകരുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം മാര്‍ച്ച് 26ന് റിലീസ് ചെയ്യുന്ന മരക്കാര്‍ അവസാന ഘട്ട ജോലികളിലാണുളളത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications