»   » ഹിമ ഡേവിസ് ജയസൂര്യയുടെ നായികയാകുന്നു

ഹിമ ഡേവിസ് ജയസൂര്യയുടെ നായികയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Hima Davis
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'മുംബൈ പോലിസി'ല്‍ ഒരു വനിതാ പോലിസ് ഓഫിസറുടെ വേഷത്തിലഭിനയിക്കുകയാണ് പുതുമുഖ താരം ഹിമ ഡേവിസ്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായാണ് ഹിമ അഭിനയിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, അപര്‍ണ്ണ നായര്‍ എന്നിവര്‍ക്കു പുറമേ പോലിസായി ഹിമയും വേഷമിടും. റബേക്ക എന്ന കഥാപാത്രത്തെയാണ് ഹിമ ഇതില്‍ അഭിനയിക്കുന്നത്.

ആദ്യ സിനിമയുടെ അനുഭവം ചോദിച്ചാല്‍ ഹിമ വാചാലയാകും. ജയസൂര്യയുടെ നായികയായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും ആദ്യത്തെ ഷെഡ്യൂളില്‍ ജയസൂര്യയുമായി കോംബിനേഷന്‍ സീനകള്‍ ഒന്നുമില്ല. പക്ഷേ നമ്മുടെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജുമായി ഒന്നിച്ചഭിനയിച്ചിരുന്നു.

പൃഥ്വിരാജ് അഭിനയത്തിന്റെ കലവറ എന്നാണ് താരം പറയുന്നത്. എങ്ങനെ അഭിനയിക്കണം എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെ വ്യക്തമായി തന്നെ പൃഥ്വി പറഞ്ഞു തന്നിരുന്നു എന്നാണ് താരം പറയുന്നത്. ഓസ്ട്രിയയില്‍ നൃത്ത അധ്യാപികയാണ് ഹിമ. ബോളിവുഡിലേക്ക് വിദേശികളെ ഡാന്‍സ് പഠിപ്പിക്കുന്ന നൃത്ത വിദ്യാലയം നടത്തിവരികയാണ് ഹിമ.

സിനിമയിലേക്കുള്ള ഹിമയുടെ തുടക്കം റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാര്യ വഴിയാണ്. ഹിമയുടെ ബന്ധു കൂടിയാണ് റോഷന്റെ ഭാര്യ. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് താരത്തിന്റെ പദ്ധതി. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലറാണ് മുംബൈ പോലിസ്.

English summary
Debutant Hima Davis is all charged about her role in Rosshan Andrrews' Mumbai Police,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam