»   » ശ്രീശാന്തിന് മാത്രമല്ല പുതുമുഖ ചിത്രത്തിനും പോസ്റ്ററില്ല!!! ചെറിയ സിനിമകളെ ഒതുക്കുന്നതാര്???

ശ്രീശാന്തിന് മാത്രമല്ല പുതുമുഖ ചിത്രത്തിനും പോസ്റ്ററില്ല!!! ചെറിയ സിനിമകളെ ഒതുക്കുന്നതാര്???

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരാദിപത്യം ശക്തമാണെന്നും ചെറിയ സിനിമകളെ ഒതുക്കുന്ന പ്രവണത ശക്തമാണെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരങ്ങളില്ലാത്ത സിനിമകളെ ഒതുക്കാന്‍ ശക്തമായ നീക്കം നടത്തുന്നതായി ആരോപിച്ച് പലരും രംഗത്തെത്തിയിരുന്നു. 

വിവാദമോ റെക്കോര്‍ഡോ??? നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റെക്കോര്‍ഡ് കട്ട്!!!

അണിയറയിലും അരങ്ങിലുമായി 78 പുതുമുഖങ്ങളുമായി എത്തിയ ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രവും ഒതുക്കല്‍ ഭീഷണിയിലാണ്. ചിത്രം ഇറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ആവശ്യത്തിന് പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടില്ല. എന്നാല്‍ ഒട്ടിക്കാന്‍ ആവശ്യത്തിന് പോസ്റ്ററുകള്‍ നിര്‍മാതാക്കള്‍ വിതരണക്കാരെ ഏല്‍പിച്ചതുമാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആക്ഷേപങ്ങളുമായി എത്തിയിരിക്കുകയാണ്. 

ശ്രീശാന്ത് ചിത്രത്തിനും ഇതേ ഗതി

ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത്, നിക്കി ഗില്‍റാണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടീം ഫൈവ് എന്ന ചിത്രത്തിനും ഇതേ ഗതിയായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടും ആവശ്യത്തിന് പോസ്റ്ററുകള്‍ വിതരണക്കാര്‍ പതിപ്പിച്ചിട്ടില്ല എന്ന് നിര്‍മാതാക്കള്‍ ആക്ഷേപമുയര്‍ത്തിയിരുന്നു.

പുതുമുഖങ്ങളുടെ കശ്മലന്‍

അരങ്ങിലും അണിയറിയിലുമായി 78 പുതുമുഖങ്ങളുമായിട്ടാണ് ഹിമാലയത്തിലെ കശ്മലന്‍ എത്തിയത്. നടീനടന്മാരായി 56 പുതുമുഖങ്ങളും ക്യാമറയ്ക്ക് പിന്നില്‍ 22 പേരുമാണ് ഉണ്ടായിരുന്നത്. ചെറുപ്പക്കാരുടെ ശക്തമായ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

രണ്ടര ലക്ഷം രൂപയുടെ പോസ്റ്ററുകള്‍

ആദ്യത്തെ ആഴ്ചയില്‍ ഒട്ടിക്കാന്‍ രണ്ടര ലക്ഷം രൂപയുടെ പോസ്റ്ററുകള്‍ അച്ചടിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം പോലും പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്.

ആളില്ലാത്ത ഷോകള്‍

38 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഒന്നോ രണ്ടോ ഷോ കള്‍ മാത്രമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതും പ്രക്ഷകര്‍ വളരെ കുറവ് മാത്രം എത്തുന്ന പത്ത് മണിക്കും മറ്റുമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

താരങ്ങളില്ലാത്ത ചിത്രത്തിന്റെ അവസ്ഥ

താരങ്ങളില്ലാത്ത ഒരു ചിത്രത്തിന്റെ അവസ്ഥ ഇതാണ്. മോശം സിനിമ ജനങ്ങള്‍ പണം മുടക്കി കാണണമെന്ന് പറയുന്നില്ല. എന്നാല്‍ തങ്ങളുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നവരിലേക്ക് അത് എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് മാത്രമാണ് ആവശ്യം. അതിനുള്ള ഇടം തങ്ങള്‍ക്ക് ഒരിക്കിത്തരണണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മുളയിലേ നുള്ളരുത്

സിനിമ നിര്‍മിച്ച് കോടികള്‍ ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെ എത്തിയവരല്ല തങ്ങള്‍. ലാഭത്തേക്കുറിച്ച് ആലോചിച്ചിട്ടല്ല സിനിമ എടുത്തത്. സിനിമയോടുള്ള അഭിനിവേശം മാത്രം കൈമുതലാക്കി വന്ന തങ്ങളെ മുളയിലെ നുള്ളരുതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാള സിനിമയെ ഭരിക്കുന്ന താരമൂല്യം

പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്ക്ക് വഴിയൊരുക്കാനാണോ ഈ ചിത്രത്തെ ഒതുക്കുന്നത് എന്ന് അവര്‍ സംശയിക്കുന്നു. തിരുവന്തപുരം പശ്ചാത്തലമാക്കിയ സിനിമയ്ക്ക് തിരുവതാംകൂര്‍ മേഖലയില്‍ എട്ട് തിയറ്ററുകള്‍ മാത്രമാണ് ലഭിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പോസ്റ്റര്‍ എത്താന്‍ വൈകി

പോസ്റ്റര്‍ എത്താന്‍ വൈകിയതും തിയറ്ററുകളില്‍ മറ്റ് ചിത്രങ്ങള്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നതും ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഒറ്റയക്കാണ് റിലീസ് ചെയ്യുന്നതെങ്കില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നെന്നും ചിത്രത്തിന്റെ വിതരണക്കാരനായ ശരത് കുമാര്‍ പറയുന്നു.

English summary
Himalayathile Kashmalan movie didn't get supports from distributors. Distributors didn't stick any posters and didn't support the movie in theaters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam