»   » എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന് സൈജു കുറുപ്പ്

എന്നെ വേദനിപ്പിച്ചത് കൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന് സൈജു കുറുപ്പ്

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സഹനടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. ഹരിഹരന്‍ സംവിധാനം ചെയ്ത മായൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് സിനിമാ ലോകത്തെത്തിയത്.

നടി ആനിയുടെ അടുക്കളയില്‍ സൈജു കുറുപ്പ് ?

പിന്നീട് സ്വഭാവ നടനിലേക്ക് മാറിയ സൈജു കുറിപ്പ് വില്ലന്‍ വേഷങ്ങള്‍ പയറ്റി തെളിഞ്ഞു. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. സിനിമയില്‍ തന്നെ വേദനിപ്പിച്ച ഒരു പ്രമുഖ നടന്റെ പെരുമാറ്റത്തെ കുറിച്ച് സൈജു പറയുന്നു..

ഒരുപാട് സൗഹൃദം

ആരോടും കയര്‍ത്ത് സംസാരിക്കാത്തത് കൊണ്ട് സിനിമയില്‍ ഇപ്പോള്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്ന് സൈജു കുറിപ്പ് പറയുന്നു. ആരെയും വേദനിപ്പിയ്ക്കുന്ന തരത്തില്‍ ഞാന്‍ സംസാരിക്കാറില്ല.

എന്നെ വേദനിപ്പിച്ചിട്ടുണ്ട്

എന്നാല്‍ സിനിമയില്‍ തന്നെ പലരും വേദനിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അനുഭവം മലയാളത്തിലെ പ്രമുഖ നടനില്‍ നിന്നും ഉണ്ടായി എന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നു. എന്നാല്‍ ആ നടന്റെ പേര് പുറത്ത് പറയാന്‍ സൈജു തയ്യാറായില്ല.

എന്തായിരുന്നു സംഭവം

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ കളിയ്ക്കാന്‍ അവസരം കിട്ടി. ഞാന്‍ വലിയൊരു ഖിലാഡി ഒന്നുമല്ല. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സിനിമയുടെ പ്രമോഷന് പോയപ്പോള്‍ ഒരു പ്രമുഖ നടന്‍ പറഞ്ഞു, 'സെലിബ്രിറ്റി ലീഗിലൊക്കെ കളിയ്ക്കുന്നുണ്ടല്ലോ.. ഇവിടെ നല്ല കളിക്കാറുള്ളതൊന്നും അവര്‍ക്കറിയില്ലായിരിയ്ക്കും. അതുകൊണ്ടല്ലേ നിന്നെയൊക്കെ വിളിച്ചത്' എന്ന്.

അയാള്‍ സന്തോഷിക്കട്ടെ

അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. പക്ഷെ ഞാനൊന്നും പറഞ്ഞില്ല, ഒന്ന് ചിരിച്ചുകൊടുത്തു. തന്നെ വേദനിപ്പിച്ചതുകൊണ്ട് അയാള്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്നാണ് സൈജു കുറപ്പ് പറയുന്നത്.

മയൂഖം എന്നും കൂടെ

എത്ര സിനിമകള്‍ അഭിനയിച്ചാലും മയൂഖം എന്റെ കൂടെയുണ്ടാവും. ഇപ്പോഴും മദ്രാസില്‍ പോകുമ്പോള്‍ ഹരിഹരന്‍ സാറിനെ കണ്ടിട്ടേ മടങ്ങാറുള്ളൂ. വെറുമൊരു സെയില്‍സ് എക്‌സിക്യുട്ടീവായിരുന്ന എന്നെ അഭിനയം പഠിപ്പിച്ചത് അദ്ദേഹമാണ്- സൈജു കുറുപ്പ് പറഞ്ഞു.

English summary
His behavior hurt me says Saiju Kurup

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam