പത്താഴ്ച കൊണ്ട് പതിനാലു കോടി

By Staff

കൂടുതല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ആദ്യവാര കളക്ഷന്‍ പരമാവധി മുതലാക്കുക എന്ന തന്ത്രം പയറ്റി വിജയിച്ച ചിത്രമാണ് അണ്ണന്‍ തമ്പി. നൂറു ദിവസത്തോട് അടുക്കവെ ഈ ചിത്രം ഇപ്പോള്‍ വിരലിലെണ്ണാവുന്ന തീയേറ്ററുകളിലേയുളളൂ. ആദ്യത്തെ ടെമ്പോയൊന്നും പിന്നീട് നിലനിര്‍ത്താനായില്ലെന്നര്‍ത്ഥം.

എന്നിട്ടും മലയാളത്തിലെ പണം വാരിപ്പടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് അണ്ണന്‍ തമ്പി. പത്താഴ്ച കൊണ്ട് ഏതാണ്ട് പതിനാല് കോടി രൂപയാണ് ഈ ചിത്രം വാരിക്കൂട്ടിയത്. നിര്‍മ്മാതാക്കള്‍ക്ക് വന്‍ലാഭം നേടിക്കൊടുക്കാന്‍ മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് കഴിഞ്ഞു.

അണ്ണന്‍ തമ്പിയ്ക്കൊപ്പം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരെ വിപരീതമായാണ് ചിന്തിച്ചത്. കൂടുതല്‍ തീയേറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്നത് കളക്ഷനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ അണ്ണന്‍ തമ്പിയും ചിന്താവിഷയവും തമ്മിലുളള ഓട്ടപ്പന്തയത്തില്‍ അണ്ണന്‍ തമ്പി തന്നെ ജയിച്ചു.

ഇപ്പോഴും കളക്ഷന്‍ ചാര്‍ട്ടിലെ ആദ്യ അഞ്ച് ചിത്രങ്ങളില്‍ അണ്ണന്‍ തമ്പിയുണ്ട്. കമലിന്റെ ദശാവതാരം വമ്പന്‍ കളക്ഷന്‍ നേടി മുന്നേറ്റം തുടരുന്നു. കേരളത്തിലും ഈ ചിത്രം മെഗാഹിറ്റാവാനാണ് സാധ്യത. പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റു് സൂപ്പര്‍ഹിറ്റ് വിജയം നേടുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിഥി വേഷത്തില്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമാണ്.

എന്നാല്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ മിഴികള്‍ സാക്ഷി, ആദ്യ ആഴ്ചയില്‍ തന്നെ പകുതിയോളം തീയേറ്റുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. നഗരത്തിലെ തീയേറ്ററുകളില്‍ ഹൈ ക്ലാസ് പ്രേക്ഷകരുണ്ടെങ്കിലും എണ്ണം താരതമ്യേനെ കുറവാണ്.

മോഹന്‍ലാലിന്റെയും സുകുമാരിയുടെയും ഉജ്വലമായ ഭാവ പ്രകടനം, തിരക്കഥയിലെ പാളിച്ച മൂലം പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു.

ജയസൂര്യയുടെ ഷേക്സ്പിയര്‍ എം എ മലയാളവും ശരാശരി കളക്ഷനില്‍ ഇപ്പോഴും പ്രമുഖ തീയേറ്ററുകളിലുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍



അണ്ണന്‍ തമ്പി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X