»   » 'സുജാത' തിയേറ്റര്‍ വിടുന്നു? മഞ്ജു വാര്യര്‍ ചോദിച്ച് വാങ്ങിയ തോല്‍വി.. ദിലീപിന്റെ മധുരപ്രതികാരം?

'സുജാത' തിയേറ്റര്‍ വിടുന്നു? മഞ്ജു വാര്യര്‍ ചോദിച്ച് വാങ്ങിയ തോല്‍വി.. ദിലീപിന്റെ മധുരപ്രതികാരം?

Posted By: Nihara
Subscribe to Filmibeat Malayalam

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജനപ്രിയ നായകന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ താരം തനിക്കെതിരെ പ്രതികരിച്ചവരോട് കണക്കു തീര്‍ക്കാനുള്ള നീക്കം തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പല ചിത്രങ്ങളും ഹോള്‍ഡ് ഓവര്‍ ചെയ്യാനുള്ള ശ്രമം അണിയറയില്‍ തുടങ്ങിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

ദിലീപിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ തിയറ്റര്‍ സംഘടനയായ ഫിയോകിന്റെ അമരക്കാരനായി താരം വീണ്ടും സ്ഥാനമേറ്റത് പല താരങ്ങള്‍ക്കും തിരിച്ചടിയാവുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി, പൃഥ്വിരാജ, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ക്കാണ് പണി കിട്ടാന്‍ സാധ്യതയുള്ളത്. ദിലീപിനെ പുറത്താക്കിയ മമ്മൂട്ടിയുടെ നടപടി പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നുവെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

തിയേറ്ററില്‍ നിന്നും സിനിമകള്‍ വലിക്കുന്നു

മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാത, മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെതിരെയാണ് നടപടികളെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നിലനില്‍പ്പിന് ഭീഷണിയാവുമോ?

ദിലീപ് പുറത്തിറങ്ങുന്നതിനെക്കുറിച്ച് സിനിമയിലുള്ള പലരും ഭയപ്പെട്ടിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് പിന്തുണ വര്‍ധിച്ച സാഹചര്യത്തില്‍ സിനിമയിലെ തനിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ രാമലീലയെ പിന്തുണച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

രാമലീലയ്ക്ക് നല്‍കിയ പിന്തുണ ഏറ്റില്ല

ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തിയത്. റിലീസിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പിന്തുണയൊന്നും ദിലീപ് പരിഗണിച്ചില്ലെന്ന് വേണം കരുതാന്‍. സുജാതയുടെ ഭാവി ഇനി കണ്ടു തന്നെ അറിയണം.

ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തിയതിന് പിന്നില്‍

രാമലീലയും ഉദാഹരണം സുജാതയും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചാണ് ചിത്രം മുന്നേറിയത്.

സുജാതയുടെ തിരക്കിന് കാരണം

രാമലീലയ്ക്ക് ടിക്കറ്റ് ലഭിക്കാത്തവരാണ് സുജാതയെ കാണാനെത്തുന്നതെന്ന തരത്തില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. രാമലീലയുടെ തിരക്ക് ഒളിഞ്ഞു നിന്ന് വീക്ഷിക്കുന്ന സുജാതയുടെ ട്രോളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

നടിക്ക് പിന്തുണ നല്‍കിയ മഞ്ജു വാര്യര്‍

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി മഞ്ജു വാര്യര്‍ കൂടെയുണ്ടായിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സംശയം ഉയര്‍ത്തിയതും മഞ്ജുവായിരുന്നു.

മൗനം പാലിച്ച മമ്മൂട്ടി

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മൗനത്തിലായിരുന്നു മെഗാസ്റ്റാര്‍. അമ്മയുടെ അടിയന്തരയോഗത്തിന് ശേഷം സംഘടനയില്‍ നിന്നും പുറത്താക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് അറിയിച്ചത് മമ്മൂട്ടിയായിരുന്നു.

പുറത്താക്കാന്‍ മുന്നില്‍ നിന്ന പൃഥ്വിരാജ്

താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് വാദിച്ചവരില്‍ മുന്നില്‍ നിന്നയാളാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ പൃഥ്വിക്ക് നേരെയും നടപടികളുണ്ടാവുമെന്നുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. പുതിയ ചിത്രമായ ആദം ജോണ്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
Hold over threat for new releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam