ടൊവിനോയുടെ മിന്നല്‍ മുരളിക്കായി ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍! പരിചയപ്പെടുത്തി അണിയറക്കാര്‍! വീഡിയോ

By Midhun Raj

ഗോദ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. സിനിമയുടെ വിജയം രണ്ട് പേരുടെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുഞ്ഞിരാമായണം എന്ന സിനിമ കഴിഞ്ഞാണ് സംവിധായകന്‍ ടൊവിനോ ചിത്രമൊരുക്കിയത്. ഗോദയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മിന്നല്‍ മുരളി എന്ന് പേരിട്ടിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

minnal murali

കോമഡി ആക്ഷന്‍ ചിത്രവുമായിട്ടാണ് ഇത്തവണ ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്കല്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി സംഘടന രംഗങ്ങള്‍ ഒരുക്കുന്നതെന്ന് ആരാണെന്ന് അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്‌ളാഡ് റിംബര്‍ഗ് ആണ് മിന്നല്‍ മുരളിക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ഹോളിവുഡില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. ജെമിനി മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി സംഘടനമൊരുക്കിയ ആളാണ് ഇദ്ദേഹം. കൂടാതെ ഇന്ത്യന്‍ സിനിമകളായ ബാഹുബലി 2, സുല്‍ത്താന്‍, പയല്‍വാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ആക്ഷനൊരുക്കിയത് വ്‌ളാഡ് റിംബര്‍ഗായിരുന്നു. ആക്ഷന്‍ ഡയറക്ടറുടെ ഒരു വീഡിയോ മിന്നല്‍ മുരളിയുടെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X