»   » പൃഥ്വിരാജിന്റെ വില്ലനാകാന്‍ ഹോളിവുഡില്‍ നിന്നും ഒരു നടന്‍ വരുന്നു!!

പൃഥ്വിരാജിന്റെ വില്ലനാകാന്‍ ഹോളിവുഡില്‍ നിന്നും ഒരു നടന്‍ വരുന്നു!!

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ വില്ലനാകാന്‍ ഹോളിവുഡില്‍ നിന്ന് ഒരു നടന്‍ എത്തുന്നു, റോഗര്‍ നാരായണ്‍.

കോസ്റ്റിയൂം ഡിസൈനറായ റോഷ്ണി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌റ്റോറി. ചിത്രം ഏറ്റെടുത്തതായി റോഗര്‍ നാരായണ്‍ സ്ഥിരീകരിച്ചു.

ഹോളിവുഡ് താരം

ദ മാന്‍ ഹു നോ ഇന്‍ഫിനിറ്റി (the man who knew infintiy), ദ ലെഫ്റ്റ്ഓവേര്‍സ് (the leftovers) എന്നീ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ച താരമാണ് റോഗര്‍ നാരായണ്‍.

എന്റെ കഥാപാത്രം

ദാവീദ് എന്ന വില്ലന്റെ വേഷത്തിലാണ് താന്‍ ചിത്രത്തില്‍ എത്തുന്നത് എന്ന് റോഗര്‍ പറഞ്ഞു. പോര്‍ച്ചുഗലിലാണ് ഞാന്‍ ഭാഗമാകുന്ന രംഗത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും. ചില രംഗങ്ങള്‍ മാത്രം ഇന്ത്യയില്‍ ഉണ്ടാവും.

ഇന്ത്യന്‍ സിനിമയില്‍

ബ്ലോക്ബസ്റ്റര്‍ ഹിറ്റായ യു ടേണ്‍ എന്ന കന്നട സിനിമയിലൂടെ റോഗര്‍ ഇന്ത്യന്‍ സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളം തനിക്ക് ഒരുപാട് പ്രയാസമാകുമെന്ന് തോന്നുന്നില്ല എന്ന് റോഗര്‍ പറയുന്നു.

മലയാളം അറിയാം

എനിക്ക് മലയാളം അറിയാം. എന്റെ ബന്ധുക്കള്‍ പാലക്കാടും തിരുവനന്തപുരത്തുമൊക്കെയുണ്ട്. തമിഴ്, സംസ്‌കൃതം എന്നീ ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാനറിയാം. മൈ സ്‌റ്റോറി എന്ന ചിത്രത്തില്‍ താന്‍ തന്നെയാവും ഡബ്ബ് ചെയ്യുക എന്നും റോഗര്‍ പറയുന്നു.

മലയാള സിനിമയെ കുറിച്ച്

ധാരാളം മലയാള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വലിയ ആരാധകനാണ്. പൃഥ്വിയും പാര്‍വ്വതിയും ഒരുപാട് കഴിവുള്ള അഭിനേതാക്കളാണ്. അവര്‍ക്കൊപ്പം അഭിനയിക്കുക എന്നതാണ് എന്റെ വെല്ലുവിളി.

ഇപ്പോള്‍ തിരക്കില്‍

മൈനക് ധര്‍ സംവിധാനം ചെയ്യുന്ന 417 മൈല്‍സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലും ലോസാഞ്ചല്‍സിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല- റോഗര്‍ നാരായണ്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ ഫോട്ടോസിനായി

English summary
Prithviraj and Parvathy's 'My Story' has found its antagonist in Hollywood actor Roger Narayan. The star, who has acted in films such as 'The Man Who Knew Infinity' and the series 'The Leftovers', is all set to make his Malayalam debut with the film, helmed by costume designer-turned-director Roshni Dinaker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam