ഹൃത്തിക് റോഷന്‍ ഹോളിവുഡിലേയ്ക്ക്?
ബോളിവുഡിന്റെ സ്വന്തം ഹൃത്തിക് റോഷന്‍ ഹോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണോ, ആണെന്ന തരത്തിലാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍. അധികം വൈകാതെ തന്നെ ഹൃത്തിക്കിന്റെ ഹോളിവുഡ് അരങ്ങേറ്റം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസംഹോളിവുഡ് സംവിധായകനായ റോബ് കോഹന്‍ ഹൃത്തിക്കിന്റെ മുംബൈയിലെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് താരത്തിന്റെ ഹോളിവുഡ് പ്രവേശത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാണെന്നാണ് ബോളിവുഡിലെ സംസാരം.

ഡ്രാഗണ്‍ ഹാര്‍ട്ട്, ഡേ ലൈറ്റ്, ട്രിപ്പിള്‍ എക്‌സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് റോബ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ഹൃത്തിക്കാണ് ായകനാവുക എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
നൈറ്റ് ആന്‍ഡ് ഡേയുടെ ഹിന്ദി റീമേയ്ക്കായ ബാങ് ബാങാണ് ഹൃതിക്കിന്റെ പുതിയ ചിത്രം. അശുതോഷ് ഗൗരികര്‍ ഒരുക്കുന്ന ചരിത്ര സിനിമയാണ് മറ്റൊന്ന്. 2000ത്തില്‍ കഹോ നാ പ്യാര്‍ ഹേ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഹൃത്തിക് നായകനായി അരങ്ങേറിയത് ധൂം സീരീസ്, കൃഷ് സീരീസ് തുടങ്ങിയവ ഹൃത്തിക്കിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളാണ്.


Click it and Unblock the Notifications











