ഹോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റുന്നു
ദുബായ്: നോമ്പുകാലം ആരംഭിച്ചതോടെ ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനം വൈകുന്നു. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ നേട്ടമാണ് ഹോളിവുഡ് ചിത്രങ്ങള്‍ നേടുന്നത്. എന്നാല്‍ റംസാന്‍ ആകുന്നതോടെ കഥയാകെ മാറും. സിനിമകള്‍ ഉള്‍പ്പടെ പല വിനോദ പരിപാടികളില്‍ നിന്നും വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ വിട്ടുനില്‍ക്കും.
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന പല ചിത്രങ്ങളുടെയും റിലീസ് മാറ്റി. റംസാന് ശേഷമാകും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുക. ട്രാന്‍സ്‌ഫോമേഴ്‌സ്: ഏജ് ഓഫ് എക്സ്റ്റിംഗ്ഷന്‍, ടാമി എന്നി ചിത്രങ്ങള്‍ റിലീസ് തീയതി മാറ്റി. ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്നറിയിച്ച ടാമിയും ഏജ് ഓഫ് എക്‌സറ്റിംഗ്ഷനും റിലീസ് തീയതി മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജൂലൈ 24 ന് ശേഷമാകും ചിത്രങ്ങളെത്തുക.

പ്രാര്‍ത്ഥനനകളിലും ഇഫ്താര്‍ വിരുന്നകളിലുമൊക്കെ പങ്കെടുക്കനാണ് യുഎഇയിലെ ജനങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്. അതിനാല്‍ തന്നെ സിനിമകള്‍ കാണാന്‍ പ്രേക്ഷകരുണ്ടാകില്ല.റംസാന്‍ മാസത്തില്‍ ചിത്രങ്ങള്‍ കുറയുന്നതിന് മറ്റൊരു കാരണം നോമ്പ് തുറയോടടുത്ത മാത്രമേ തീയേറ്ററില്‍ സ്‌നാക്ക്‌സ് പോലും ലഭ്യമാവുകയുള്ളൂ. ആഗസ്റ്റ്, ജൂലൈ അവസാന നാളുകളിലവാകും മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുക


Click it and Unblock the Notifications











