»   » മികച്ച നടന്റെ ‘മാസ് ഇന്‍ട്രോ’, വിനായകനെ ഇപ്പോഴാണ് അറിയേണ്ടവര്‍ അറിഞ്ഞതെന്ന് ജയസൂര്യ

മികച്ച നടന്റെ ‘മാസ് ഇന്‍ട്രോ’, വിനായകനെ ഇപ്പോഴാണ് അറിയേണ്ടവര്‍ അറിഞ്ഞതെന്ന് ജയസൂര്യ

Posted By: Nihara
Subscribe to Filmibeat Malayalam

റിലീസിങ്ങിന് തയ്യാറെടുക്കുന്ന ലാല്‍ ജൂനിയര്‍ ചിത്രം ഹണി ബീ ടു ഒാഡിയോ ലോഞ്ച് മറ്റൊരു അഭിമാന മുഹൂര്‍ത്തത്തിനു കൂടി സാക്ഷ്യം വഹിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ വിനായകന്‍ ലഭിക്കുന്ന ആദ്യ സ്വീകരണം. അവാര്‍ഡ് ലഭിച്ചു കഴിഞ്ഞതിനു ശേഷം താരം പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങു കൂടിയായി ഒാഡിയോ ലോഞ്ച് മാറി.

കയ്യടികളുകളുടെയും ആര്‍പ്പുവിളികളുടെയും അകന്പടിയോടെ സദസ്സും വേദിയും ഒരുമിച്ച് വിനായകന് സ്വാഗതമേകി. ഹണി ബീ ടു നിര്‍മ്മാതാവ് ലാല്‍ ആണ് വിനായകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. ജയസൂര്യ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിന് ശേഷം വിനായകന് സിനിമാ ലോകത്ത് നിന്ന് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു ഹണി ബീ ഓഡിയോ ലോഞ്ചിലേത്.

സിനിമാ ലോകത്തെ ആദ്യ സ്വീകരണം

സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനു ശേഷം വിനായകന്‍ പങ്കെടുത്ത ആദ്യ പരിപാടിയും സിനിമാ ലോകം നല്‍കുന്ന ആദ്യ സ്വീകരണത്തിനുമാണ് ഹണി ബീ ടു ഒാഡിയോ ലോഞ്ച് സാക്ഷ്യം വഹിച്ചത്.

പൊന്നാടയണിച്ച് ജയസൂര്യ

വിനായകനെ പൊന്നാടയണിയിക്കണം എന്ന് ലാലേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ജയസൂര്യ. വര്‍ഷങ്ങളായുള്ള ബന്ധമാണ് വിനായകനുമായുള്ളത്. സംസ്ഥാന അവാര്‍ഡിന് മുമ്പ് വിനായകനെ മികച്ച നടനായി ആദ്യമായി ആദരിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നുവെന്നും ജയസൂര്യ. വിനായകന്റെ കഴിവ് ഇപ്പോഴാണ് അറിയേണ്ടവര്‍ അറിഞ്ഞതെന്നും ജയസൂര്യ പറഞ്ഞു.

താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു

സിബി മലയില്‍, വൈശാഖ്, ശ്രീനിവാസന്‍, ലെന, ആസിഫലി, ബാബുരാജ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍,ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഹണിബീ ടു തിയേറ്ററുകളിലേക്ക്

ഹണി ബീ ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സിന് തൊട്ടുമുമ്പ് നടക്കുന്ന സംഭവവികാസങ്ങളാണ് ഹണി ബി ടൂ എന്ന ചിത്രം. ലാല്‍ ജൂനിയര്‍ തന്നെയാണ് തിരക്കഥ. ആസിഫലി, ഭാവന, ബാബുരാജ്, ലാല്‍, ശ്രീനിവാസന്‍, സുരേഷ് കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് താരങ്ങള്‍.

English summary
Vinayakan's mass entry in honey bee 2 audio launch.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam