നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്ന ആളല്ല ഞാന്‍; ഹണി റോസ്
ഞാന്‍ പൊതുവേ കുറച്ച് സൈലന്റാണ്. എന്ന് വിചാരിച്ച് നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ എനിക്കത്ര പക്വതയൊന്നുമില്ലട്ടോ- ഹണി റോസ് പറയുന്നു. പക്ഷേ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് സീരിയസായിരിക്കും. അതെങ്ങനെയാണെന്ന് തനിക്കറിയില്ല.
ഹണിയുടെ പക്വത കണ്ടിട്ടാണോ സീരിയസായ ഇത്തരം കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്. പലപ്പോഴും എന്നോട് എല്ലാവരും ചോദിക്കാറുള്ള ഒരു കാര്യമാണിത്. പക്ഷേ ഇങ്ങനെ സീരിയസ് കഥാപാത്രങ്ങള്‍ ലഭിക്കുന്നതുക്കൊണ്ട് തനിക്ക് സന്തോഷമുള്ളുവെന്നും ഹണി പറയുന്നു.

എപ്പോഴും തന്റെ ചിരിയാണ് തന്റെ പ്ലസ് പോയിന്റെന്ന് പലരും പറയാറുണ്ട്. പക്ഷേ വീട്ടില്‍ കുറച്ച് വാശിയും ബഹളവുമൊക്കെ ഉണ്ടാക്കുന്ന കൂട്ടത്തിലാണ് ഞാന്‍. എന്നാല്‍ അതൊന്നും വീടിന് പുറത്തേക്കില്ല. ഹണി പറയുന്നു.
ഒരു പ്രശ്‌നങ്ങളിലും പോയി തലയിടാതിരിക്കാന്‍ ശ്രമിക്കും വീട്ടില്‍ എപ്പോഴും ഞാനൊരു ചെറിയ കുട്ടിയെ പോലെയാണ്. എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോഴേ എനിക്ക് ടെന്‍ഷനാകും. അതുക്കൊണ്ട് തന്നെ വീട്ടിലെ പല പ്രശ്‌നങ്ങളും തന്നെ അറിയിക്കാറില്ല. ഹണി റോസ് പറയുന്നു.


Click it and Unblock the Notifications