»   » മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു; ഹണി

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു; ഹണി

Posted By:
Subscribe to Filmibeat Malayalam

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ഹണി റോസ് അഭിനയിച്ചിരുന്നു. അതിന് ശേഷം ഹണി റോസ് എപ്പോഴും പറയുന്നതായിരുന്നു തനിയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കണമെന്ന്. എന്നാല്‍ എം പത്മകുമാറിന്റെ കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള ഹണിയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്.

ലാലേട്ടന്റ കൂടെ അഭിനയിക്കുക എന്നത് വലിയ മോഹമായിരുന്നു. പക്ഷേ ഷൂട്ടിങ് ലൊക്കേഷനിലെത്തിയപ്പോള്‍ ഭയങ്കര പേടിയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു. പക്ഷേ ആ പേടി ആദ്യ ദിവസം മാത്രമുണ്ടായിരുന്നുവുള്ളുവെന്നുമാണ് ഹണി പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മോഹന്‍ലാലിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് വായിക്കാം.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടയിയ്‌ക്കൊപ്പം അഭിനയിച്ചു. അതിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. എം പത്മകുമാറിന്റെ കനലിലൂടെ ആ സ്വപ്‌നം സഫലമായി-ഹണി റോസ്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെങ്കിലും ശരിക്കും ഒരു പേടിയുണ്ടായിരുന്നു. ഹണി റോസ് പറയുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ആദ്യ ദിവസം ഒരു പേടി തോന്നിയിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. കൂടെ അഭിനയിക്കാന്‍ അത്രയേറെ കംഫര്‍ട്ടബിളായിരുന്നു ലാലേട്ടന്‍. ഹണിറോസ് പറയുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

താന്‍ കനലില്‍ അഭിനയിച്ച ഒരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അത്രയ്ക്ക് കൂളാണ് അദ്ദേഹം-ഹണി റോസ്

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു

ലൊക്കേഷനില്‍ അത്ര നല്ല പെരുമാറ്റാമാണ്. ആളെ നോക്കിയല്ല ലാലേട്ടന്‍ എല്ലാവരോടും ഇടപ്പെടുന്നതെന്ന് ഹണി റോസ് പറയുന്നു.

English summary
honey rose shared experience about mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam