»   » ചങ്ക്‌സില്‍ ബിക്കിനി ധരിച്ച് ഹണി റോസ്!!! ചങ്ക്‌സിലെ ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്!!!

ചങ്ക്‌സില്‍ ബിക്കിനി ധരിച്ച് ഹണി റോസ്!!! ചങ്ക്‌സിലെ ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങളില്ലാതെ സിനിമ തിയറ്ററില്‍ വിജയമാക്കാം എന്ന തെളിയിക്കുകയായിരുന്നു യുവ സംവിധായകനായ ഒമര്‍ ലുലു തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിലൂടെ. വീണ്ടും യുവതരംഗം തീര്‍ക്കാന്‍ ചങ്ക്‌സുമായി എത്തുകയാണ് ഒമര്‍. 

Read More: നേരിട്ട് മുന്നില്‍ കണ്ടിട്ടും ആ താരത്തെ മനസിലാകാത്ത രണ്ട് സിനിമാ ഭ്രാന്തന്മാര്‍!!!

ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്കാണ് ചങ്ക്‌സില്‍ പ്രേക്ഷകര്‍ക്കായി ഒമര്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളയക്ക് ശേഷം ഹണി റോസ് അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ചങ്ക്‌സ്.

ചങ്ക്‌സില്‍ ഗംഭീര മെയ്ക്ക്ഓവറിലാണ് ഹണി റോസ് എത്തുക. ചിത്രത്തിനായി അവര്‍ 12 കിലോ ഭാരവും കുറച്ചു, ഗ്ലാമര്‍ റോളിലാണ് ഹണി റോസ് എത്തുക എന്നും സംവിധായകന് ഒമര്‍ പറഞ്ഞു.

സിനിമയില്‍ ഹണി റോസിന്റെ ഞെട്ടിക്കുന്ന ഒരു ലുക്ക് ഉണ്ടാകും. എന്നാല്‍ അത് ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഒമര്‍ പറയുന്നു. റിലീസ് അടുത്ത ചിത്രത്തില്‍ ബിക്കിനി രംഗം ഉണ്ടോ എന്നാണ് ചിത്രത്തിന്‍ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സംവിധായകന്‍ ഒമര്‍ നേരിടുന്ന ചോദ്യം.

ഹണി റോസിന്റെ ആ ഞെട്ടിക്കുന്ന ലുക്ക് ബിക്കിനി ആണോ അല്ലയോ എന്നറിയാന്‍ മെയ് 12 വരെ കാത്തിരുന്നാല്‍ മതി. ഇങ്ങനെയൊരു സംഗതി സിനിമയില്‍ ഉണ്ടോ ഇല്ലയോ എന്നത് എല്ലാവര്‍ക്കും ഒരു ആകാംഷ തന്നെയാണ്.

ഹണി റോസിനൊപ്പം ഒരുപിടി യുവതാരങ്ങളാണ് ചങ്ക്‌സില്‍ അണിനിരക്കുന്നത്. ബാലു വര്‍ഗീസ്, ആനന്ദം ഫെയിം വിശാഖ് നായര്‍, ധര്‍മജന്‍, ഗണപതി, എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ലാല്‍, സിദ്ദിഖ്, ഷമ്മി തിലകന്‍, അഞ്ജലി, മരീന എന്നിവരാണ് മറ്റ് താരങ്ങള്‍.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ് ഹണി റോസ്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, വണ്‍ ബൈ ടു, റിംഗ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടി. വണ്‍ ബൈ ടുവിലെ ചുംബന രംഗം ഏറെ ചര്‍ച്ചയായിരുന്നു.

ചങ്ക്‌സിന് പിന്നാലെ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന അവരുട രാവുകളാണ് ഹണി റോസിന്റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രം. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

English summary
Honey Rose new look in Chunkzz. That may be bikini or not, but it will be a glamour look says director Omar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam