ഹണി റോസിന്റെ ക്രിസ്മസ് ലൊക്കേഷനില്‍
നടി ഹണി റോസിന് തിരക്കേറിയ വര്‍ഷമായിരുന്നു 2013, 2014ലും ഹണിയെ സംബന്ധിച്ച് വരാനിരിക്കുന്ന മികച്ചൊരു വര്‍ഷമാണ്. ഏറെനാളുകള്‍ക്ക് മുമ്പുതന്നെ മലയാളത്തില്‍ എത്തിയതാരമാണെങ്കിലും വെറുമൊരു ഗ്ലാമര്‍ നായികയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു ഹണി. സിനിമ തന്നെ തുണയ്ക്കില്ലെന്ന് തോന്നിക്കൊണ്ടിരുന്ന നാളുകളിലാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം തന്നെത്തേടി എത്തിയതെന്ന് ഹണി ആ ചിത്രത്തിന് ശേഷമുള്ള പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷമിങ്ങോട്ട് ഹണിയും മലയാളത്തിലെ മുന്‍നിര നായികമാകുടെ കൂട്ടത്തിലാണ്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയാണ് ഹണിയ്ക്ക് പിന്നീട് ലഭിച്ചത്. ഇപ്പോള്‍ തീര്‍ത്തും തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് ഹണി റോസ്. ഇത്തവണ ക്രിസ്മസിന് പോലും വീട്ടില്‍ പോകാന്‍ കഴിയാത്തത്രയും തിരക്കിലാണിപ്പോള്‍ താരം. ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ റിങ് മാസ്റ്ററിന്റെ സെറ്റില്‍ വച്ചായിരുന്നു ഹണി റോസിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.
ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു. അധികം വൈകാതെ അടുത്ത ഷെഡ്യൂള്‍ ബാംഗ്ലൂരില്‍ തുടങ്ങും. റിങ് മാസ്റ്ററില്‍ സിനിമാ നടിയുടെ വേഷത്തിലാണ് ഹണി അഭിനയിക്കുന്നത്. അല്‍പം നെഗറ്റീവ് ടച്ചുള്ള വേഷമാണ് ഇതിലേത്. ഹണിയ്‌ക്കൊപ്പം കീര്‍ത്തി മേനകയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


Click it and Unblock the Notifications
