കാമുകന്‍ ആരാണെന്ന് കൂടെ പറഞ്ഞാല്‍ കൊള്ളാമായിരുന്നു, വരനെ തേടേണ്ടതില്ലല്ലോ എന്ന് ഹണി റോസ്
വിവാഹ വാര്‍ത്ത നിഷേധിച്ച് ഹണി റോസും കുടുംബവും രംഗത്ത്. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. ജിഷ കൊലപാതകം നടന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ പേടിയാണെന്ന് നടി പറഞ്ഞതായും വാര്‍ത്തകളിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. ഇപ്പോള്‍ കരിയറില്‍ തിരക്കാണെന്നും നടി വ്യക്തമാക്കി

കാമുകന്‍ ആരാണെന്ന് പറഞ്ഞാല്‍ സൗകര്യം
പ്രചരിയ്ക്കുന്ന വാര്‍ത്തയിലെ കാമുകന്‍ ആരാണെന്ന് കൂടെ പറഞ്ഞാല്‍ കൊള്ളാമായിരുന്നു. അങ്ങനെയാവുമ്പോള്‍ വരനെ തേടി ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഹണി റോസ് വാര്‍ത്തകളോട് പ്രതികരിച്ചത്.

പ്രണയമില്ല, തിരക്കാണ്
തനിക്ക് ഇതുവെര ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും നടി വ്യക്തമാക്കി. കരിയറില്‍ ഇപ്പോള്‍ കുറച്ച് നല്ല വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. ഞാന്‍ തിരക്കിലാണെന്നാണ് ഹണി പറയുന്നത്.

പ്രചരിച്ച വാര്‍ത്തകള്‍ ഇപ്രകാരം
സ്ത്രീ സമൂഹത്തില്‍ ഒട്ടും സുരക്ഷയല്ല എന്ന് ജിഷയുടെ കൊലപാതകത്തിന് ശേഷം എനിക്ക് ബോധ്യമായി. വിവാഹിതയായ സ്ത്രീയ്ക്ക് സമൂഹത്തില്‍ സുരക്ഷയുണ്ട്. അനുയോജ്യനായ ഒരാളെ കിട്ടിയാല്‍ വിവാഹം ചെയ്യും- എന്ന് ഹണി പറഞ്ഞുവത്രെ. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

പുതിയ ചിത്രം
അവരുടെ രാവുകളാണ് ഹണി റോസിന്റെ പുതിയ ചിത്രം. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് നായകന്മാരായി എത്തുന്നത്.


Click it and Unblock the Notifications











