ഞാനാഗ്രഹിച്ചതു കിട്ടുന്നത് ഇപ്പോഴാണ്
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഹണി റോസിനെ അധികാമരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അല്പം ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ വന്നതോടെ കഥയാകെ മാറി. കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ ഹണി റോസിന്. മമ്മൂട്ടി, ദിലീപ് തുടങ്ങിയ മന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച ഹണിയ്ക്കിപ്പോള്‍ ആസിഫ് അലി, ജയസൂര്യ തുടങ്ങിയവരുടെ പ്രൊജക്ടുകളും വന്നു നില്‍ക്കുന്നു.
ജയറാമിന്റെ നായികയായി അഭിനയിച്ച സര്‍ സിപി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഓള്‍ഡ് ആല്ലെങ്കിലും ബോള്‍ഡായ ആലീസ് എന്ന കഥാപാത്രത്തെയാണ് ഹണി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. പുറത്തൊക്കെയാണ് പഠിച്ചതെങ്കിലും അച്ഛന്റെ മരണശേഷം വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന ആലീസ്. അതിന്റേതായ മെച്ചൂരിറ്റിയൊക്കെ കഥാപാത്രത്തിനുണ്ട്.

അടുത്തതായി ചെയ്യുന്നത് സുരേഷ് ഗോപി നായകനാകുന്ന മൈ ഗോഡാണ്. സുരേഷ് ഗോപിയുടെ നായികയായി ഒരു നാടന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിയ്ക്കുന്നത്. പീഡിയാട്രിഷായ അനിത എന്ന കഥാപാത്രത്തെ ചിത്രത്തില്‍ സാരിയില്‍ മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയുള്ളൂ എന്ന് ഹണി പറയുന്നു.
അതു കഴിഞ്ഞാലുള്ള രണ്ട് ചിത്രങ്ങളിലും നാടന്‍ ബബ്ലി കഥാപാത്രമാണ്. ആസിഫ് അലിയ്‌ക്കൊപ്പം യൂ ടൂ ബ്രൂട്ടസും ജയസൂര്യയുടെ കുംബസാരവും. യൂ ടു ബ്രൂട്ടസില്‍ പാട്ടുകാരിയുടെ വേഷത്തിലാണ് എത്തുന്നത്. വളരെ എനര്‍ജറ്റിക്കായിട്ടുള്ള ബബ്ലി കഥാപാത്രമാണ്. പണ്ടും സെലക്ടീവായിരുന്നെങ്കിലും ഇപ്പോഴാണ് തനിക്ക് ഇഷ്ടമുള്ള കഥയും കഥാപാത്രവും ലഭിയ്ക്കുന്നതെന്ന് ഹണി റോസ് പറയുന്നു.


Click it and Unblock the Notifications











