ഹണിറോസ് ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നു
മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഏറ്റവും പരിചിതയായ ഒരു ഫാഷന്‍ ഡിസൈനറാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹശേഷം അഭിനയത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത പൂര്‍ണിമ ഇടക്കാലത്ത് അവതാരകയായി തിരിച്ചുവന്നിരുന്നു. പൂര്‍ണിമയുടെ ഫാഷന്‍ ഡിസൈനിങ് വളരെ പ്രശസ്തമാണ്. ഫാഷന്‍ ഡിസൈനിങില്‍ ഇപ്പോള്‍ മലയാളത്തില്‍ ഒരു താരത്തിനു കൂടെ താത്പര്യം. ഹണി റോസിന്.
ഹണി റോസിന്റെ റിങ് മാസ്റ്ററിലെ കഥാപാത്രം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇനി അടുത്ത ചിത്രത്തിന് മുമ്പേ ഹണി റോസ് സിനിമയില്‍ നിന്ന് ഒരു ചെറിയ അവധിയെടുക്കുന്നു. ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ ഊട്ടിയിലേക്കു പോവുകയാണ് താരം. കുറെ നാളായി ഇതേ കുറിച്ച് ചിന്തിച്ചു തുടങ്ങയിരുന്നെന്നും അടുത്ത വര്‍ഷത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും ഹണി പറഞ്ഞു.

ഇപ്പോള്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചുകൊണ്ടിരിക്കുകയാണ് ഹണി. അരങ്ങേറ്റത്തിനുള്ള മുന്നൊരുക്കത്തിലാണെന്ന് നടി പറയുന്നു. റിങ് മാസ്റ്ററില്‍ ഹണി അവതരിപ്പിച്ച കഥാപാത്രം മഞ്ജു വാര്യരുടെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അങ്ങനെയൊന്നില്ലെന്നും കഥാപാത്രമായി മാറി. അത് ചെയ്തു. അത് താന്‍ മാത്രമായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അത് ഭംഗിയായി ചെയ്യുക എന്നതാണ് എന്റെ തൊഴില്‍ എന്നും ഹണി വ്യക്തമാക്കി.
കോഴ്‌സിന് ശേഷം തിരിച്ചുവന്ന് നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുമെന്നും ഹണി അറിയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണി റോസ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിക്കൊപ്പമുള്ള ലിപ് ലോക്കിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. അതു കഴിഞ്ഞാണ് റിങ് മാസ്റ്ററും മഞ്ജുവിന്റെയും ദിലീപിന്റെയും സ്വകാര്യ ജീവതം സംബന്ധിച്ച വാര്‍ത്തകളും വന്നത്.


Click it and Unblock the Notifications











